കൊച്ചി: കോവിഡ് രോഗികളുടെ കേസ് ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഗൗരവമേറിയ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന്ന് സര്‍വകക്ഷി യോഗം വിളിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 26നാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനായി യോഗം വിളിച്ചിരിക്കുന്നത്.
Also Read:കോവിഡ് വാക്‌സിനേഷനായി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ മെയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടയിലടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലെ ആവശ്യം.
വോട്ടെണ്ണല്‍ ദിനം രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ ആഘോഷപ്രകടനമെന്ന പേരിൽ തെരുവുകളിൽ കൂട്ടുകൂടുമെന്നും ഇത് രോഗവ്യാപനത്തിനു കാരണമാകുമെന്നും ഹർജിയിൽ പറയുന്നു. ഇത്തരം ആഘോഷപ്രകടനങ്ങളിൽ പൊലീസിന് നടപടിയെടുക്കാൻ സാധിക്കാതെ വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്. ഹര്‍ജികള്‍ 27നാണ് കോടതി പരിഗണിക്കുന്നത്.
Post Your Comments