Latest NewsKeralaNews

കോവിഡ് വാക്‌സിനേഷനായി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതെങ്ങനെ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷൻ പൂർണമായും മുൻകൂട്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷനാക്കിയിരിക്കുകയാണ്. സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നതാണ്. അതിന് സാധിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയോ സന്നദ്ധ സംഘടനകൾ വഴിയോ രജിസ്ട്രേഷൻ നടത്താവുന്നതാണ്. കോവിഡ് കാലത്ത് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും അവരവരുടെ സൗകര്യമനുസരിച്ച് വാക്സിൻ എടുക്കാനുമാണ് രജിസ്ട്രേഷൻ ഓൺലൈനാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഓൺലൈനിൽ ബുക്ക് ചെയ്യുന്നതെങ്ങനെ?

കോവിൻ പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും 45 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

1. ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.

Read Also: ഓക്‌സിജൻ വിതരണത്തിന് മുന്നിട്ടിറങ്ങി സൈന്യവും റെയിൽവേയും; കോവിഡിനെതിരെ ഇന്ത്യ പൊരുതുന്നു

2. അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ്. അതേസമയം ഓരോ ഗുണഭോക്താവിന്റേയും ഐഡി കാർഡ് നമ്പർ വ്യത്യസ്തമായിരിക്കണം. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നൽകിയ മൊബൈലിൽ ഒരു ഒടിപി നമ്പർ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക.

3. ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ മറ്റ് അംഗീകൃത ഫോട്ടോ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പുരുഷനാണോ സ്ത്രീയാണോ അദേഴ്സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിന് ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.

4. ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റർ ചെയ്യാം.

5. ഇനിവേണ്ടത് വാക്സിൻ എടുക്കാനുള്ള അപ്പോയ്മെന്റാണ്. അതിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാവുന്നതാണ്.

Read Also: ബ്രിട്ടീഷ് കമ്പനി സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്ത് റിലയൻസ്

6. ഓരോ തീയതിയിലും വാക്സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും. അത് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

7. എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.

8. വാക്സിനേഷൻ നടക്കുന്നതുവരെ രജിസ്ട്രേഷന്റെയും അപ്പോയ്മെന്റിന്റേയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.

9. വാക്സിനെടുക്കാനായി വാക്സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയത ഫോട്ടോ ഐഡി കൈയ്യിൽ കരുതേണ്ടതാണ്.

10. രണ്ടാം ഡോസ് ബുക്ക് ചെയ്യാനും കോവിൻ സൈറ്റിൽ കയറി മൊബൈൽ നമ്പരും ഒടിപിയും നൽകി ഓപ്പൺ ചെയ്യുക. ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കിൽ ഭാഗീകമായി എടുത്തതായി കാണിക്കും. ഡോസ് 2 എന്ന ബട്ടണ് നേരെയുള്ള ഷെഡ്യൂൾ ബട്ടൺ ക്ലിക്ക് ചെയ്ത് കേന്ദ്രവും തീയതിയും സമയവും തെരഞ്ഞെടുത്ത് പഴയതു പോലെ ബുക്ക് ചെയ്താൽ മതി.

Read Also:വിവാഹ ചടങ്ങുകൾ നടത്താം; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

11. എന്തെങ്കിലും സംശയമുള്ളവർക്ക് ദിശ 1056 ൽ വിളിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button