കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊച്ചിയിലെ ഗോശ്രീപാലത്തില്‍ ഇന്ന് നടന്നത് രണ്ടു മരണങ്ങൾ. ഇതു കൂടാതെ പാലത്തിന് സമീപം ഒരു അജ്ഞാത മൃതദേഹവും പൊലീസ് കണ്ടെത്തി.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പാലത്തിനു മുകളില്‍ തൂങ്ങി മരിച്ചു. മുളവുകാട് സ്വദേശി വിജയനാണ് പാലത്തില്‍ തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയവരാണ് യുവാവ് തൂങ്ങി നില്‍ക്കുന്നത് കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിച്ചു. വിജയന്റെ മൃതദേഹം കയറില്‍ നിന്ന് മാറ്റി മുകളിലേക്ക് കയറ്റുന്നതിനിടെ ഒരു പെണ്‍കുട്ടി പാലത്തിന്റെ ഒരു വശത്തേക്ക് കരഞ്ഞുകൊണ്ട് ഓടി പോകുന്നത് പൊലീസ് കണ്ടു. പെട്ടന്ന് പെണ്‍കുട്ടി കായലിലേക്ക് എടുത്തു ചാടി.
read also: കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ ഹൈക്കോടതി
പത്തു മണിയോടെയാണ് 26 കാരിയായ പെണ്‍കുട്ടി പാലത്തില്‍ നിന്ന് ചാടി മരിച്ചത്. പള്ളിപ്പുറം സ്വദേശിനിയായ ബ്രയോണ മരിയോ ആണ് മരിച്ചത്.രാവിലെ ഗോശ്രീ പാലത്തിനടുത്ത് ഡി.പി.വേള്‍ഡിനോട് ചേര്‍ന്നാണ് അജ്ഞാത മൃതദേഹം പൊലീസ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments