കൊച്ചി: ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടിനുള്ളില്‍ മനുഷ്യന്റെ അസ്ഥിക്കൂടം. തലയോട്ടിയും എല്ലുകളും ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് കണ്ടെത്തിയത്. സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
read also: പി വി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം : പൊലീസിന്റെ അപേക്ഷ കോടതി തള്ളി
കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്. ഇരുപത് വര്‍ഷമായി പൂട്ടിക്കിടക്കുന്ന ഇവിടം സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ്. സ്ഥലത്തെ മെമ്പര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുറന്നു നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടി കണ്ടത്തിയത്.
ആരാണ് വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടി കൊണ്ടുവച്ചത് എന്നതുള്‍പ്പയെയുള്ള കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. സ്ഥലം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. നാളെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തും. മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്
Post Your Comments