
കോഴിക്കോട് : കോഴിക്കോട് വടകരയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. അക്‌ളോത്ത് നട ശ്മശാന റോഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ചോറോട് സ്വദേശി ചന്ദ്രനാണ് (62) മരിച്ചത്.
രാവിലെ പാല്‍ വാങ്ങാന്‍ പോയ സ്ത്രീയാണ് മൃതദേഹം ആദ്യം കണ്ടത്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി. പോലീസ് നടത്തിയ പരിശോധനയില്‍ സമീപത്ത് നിന്നും മൊബൈല്‍ ഫോണും കത്തും കണ്ടെടുത്തു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments