കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി പരിഗണിക്കാതെ മാറ്റിവച്ചു. ജാമ്യത്തിനായി അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്നും, അല്ലെങ്കിൽ മധ്യവേനലവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കേണ്ടി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബിനീഷ് 6 മാസമായി ജയിലിൽ ആണെന്ന് പ്രതിഭാഗം കോടതിയെ ധരിപ്പിച്ചെങ്കിലും കോടതി കേസ് പരിഗണിച്ചില്ല. ബിനീഷ് ഏറെ നാളായി ജയിലിൽ ആണെന്ന് അഭിഭാഷകൻ അറിയിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ഇതിലും കൂടുതൽ കാലമായി ജയിലിൽ കിടക്കുന്നവർ ഉണ്ടെന്നു എതിർഭാഗം കോടതിയിൽ പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തത്കഴിഞ്ഞ ഒക്ടോബറിലാണ്. അച്ഛന് ക്യാൻസർ ബാധയുണ്ടെന്നും ഒപ്പം നിൽക്കാനായി ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ബിനീഷ് കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞത്.
Post Your Comments