തെക്കന്‍ തായ്ലന്‍ഡില്‍ വീടിന്റെ അടുക്കളയില്‍ ഒളിച്ചിരുന്ന പത്ത് അടിയോളം നീള്ളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഫത്താലുങ് പ്രവിശ്യയിലെ സുജിത് തവീസുക്ക് (45) എന്ന വീട്ടുടമസ്ഥന്റെ അടുക്കളയിലാണ് വിഷപാമ്പ് ഒളിച്ചിരുന്നത്. വീട്ടുമുറ്റത്തു കൂടി ഇഴഞ്ഞു നീങ്ങുന്ന മൂര്‍ഖനെ സുജിത് കണ്ടിരുന്നു. പാമ്പ് അടുത്ത പറമ്പിലേക്ക് ഇഴഞ്ഞു നീങ്ങിക്കാണുമെന്നാണ് സുജിത് ആദ്യം കരുതിയത്. എന്നാല്‍ അടുക്കളയിലെത്തിയപ്പോഴാണ് പാത്രങ്ങള്‍ക്കടിയില്‍ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്.
സുജിതും വീട്ടുകാരും ഭയന്നുവിറച്ചു. ഉടന്‍ തന്നെ ഇവര്‍ പാമ്പു പിടുത്ത വിദഗ്ധനെ വിളിച്ചു വരുത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടികൂടി. സുജിത് വീട്ടില്‍ താറാവ്, പൂച്ച, നായ്കള്‍ തുടങ്ങിയവയെ വളര്‍ത്തുന്നുണ്ട്. ഇവയെ ലക്ഷ്യം വെച്ചാകാം പാമ്പ് വീട്ടിലെത്തിയതെന്നാണ് ഇവര്‍ സംശയിക്കുന്നത്. ‘എന്റെ വളര്‍ത്തുമൃഗങ്ങള്‍ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് പാമ്പിനെ കണ്ടിട്ടാണെന്ന് കരുതിയില്ലെന്ന് സുജിത് പറഞ്ഞു. അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പിനെ പിടിക്കുന്ന പ്രത്യേക ഉപകരണമുപയോഗിച്ചാണ് വിദഗ്ധര്‍ ഇതിനെ പുറത്തേക്കെടുത്തത്. പാമ്പിനെ ചാക്കില്‍കെട്ടി കാട്ടിലേക്ക് തുറന്നുവിട്ടു.
Post Your Comments