മുംബൈ : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതോടെ സഹായ വാഗ്ദാനവുമായി ടാറ്റ ഗ്രൂപ്പ് രംഗത്തെത്തി. ലിക്വിഡ് ഓകസിജന്‍ വിതരണം ചെയ്യുന്നതിനായി ക്രയോജനിക് കണ്ടെയ്‌നറുകള്‍ രാജ്യത്തെത്തിക്കുമെന്നാണ് കമ്പനി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ടാറ്റാ ഗ്രൂപ്പ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Read Also : ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 14.35 കോടി
‘കോവിഡ് രണ്ടാം തരംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്കായി നല്‍കിയ നിര്‍ദ്ദേശം പ്രശംസനീയമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ടാറ്റാ ഗ്രൂപ്പും പ്രതിബദ്ധരാണ്. രാജ്യത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനായി ക്രയോജനിക് കണ്ടെയ്‌നറുകള്‍ നല്‍കാന്‍ ടാറ്റാ ഗ്രൂപ്പ് തീരുമാനിച്ചതായാണ് കമ്പനി അധികൃതര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
ലിക്വിഡ് ഓക്‌സിജന്‍ വിതരണം ചെയ്യുന്നതിനായി 24 ക്രയോജനിക് കണ്ടെയ്‌നറുകളാണ് ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ കമ്പനിക്ക് നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയും റി-ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ ഒരുമിച്ച് നിന്ന് കൊറോണയ്‌ക്കെതിരെ പോരാടുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments