KeralaLatest NewsNews

സരിതനായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ്; മന്ത്രി ടിപി രാമകൃഷ്ണന്‍റെ പേര് പരാമർശിക്കുന്ന ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം : സരിതാ നായർ ഉൾപ്പെട്ട നെയ്യാറ്റിൻകര തൊഴിൽ തട്ടിപ്പ് കേസിൽ ഉന്നതരുടെ ബന്ധം വ്യക്‌തമാക്കുന്ന ശബ്‌ദരേഖ പുറത്ത്. എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്‌ണനും ബെവ്‌കോ എംഡി ആയിരുന്ന സ്‌പർജൻ കുമാറിനും തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന സരിതാ നായരുടെ ശബ്‌ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. പരാതിക്കാർ തന്നെയാണ് ഇത് പോലീസിന് കൈമാറിയത്.

പണം നൽകിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ്‌ സരിതയുടെ പ്രതികരണം. നിയമനത്തിനായി പണം നൽകിയവരോട് മന്ത്രി ടി പി രാമകൃഷ്‌ണന് സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്ദരേഖയില്‍ വ്യക്തമാക്കുന്നത്. മന്ത്രിക്കും എം ഡിക്കും തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും ശബ്‌ദേരേഖയിൽ സരിത പറയുന്നുണ്ട്. സ്പര്‍ജന്‍ കുമാര്‍ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും ശബ്ദരേഖയില്‍ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയില്‍ കയറാന്‍ ബെവ്‌കോ മാനേജര്‍ ടി. മീനാകുമാരിയെ കാണാനും സരിത നിര്‍ദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.

Read Also  :  ഓക്സിജൻ എക്സ്പ്രസ്; റോളിങ് സ്റ്റോക്ക്സ് വിട്ടുകൊടുത്ത് ഇന്ത്യൻ ആർമി, കൈകോർത്ത് ഇന്ത്യൻ റെയിൽവേയും

കെ ടി ഡി സിയിലും ബിവറേജസ് കോർപ്പറേഷനിലും ജോലി വാഗ്‌ദാനം ചെയ്‌ത് പതിനാറ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായർ അടക്കമുളളവർക്ക് എതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button