Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
COVID 19Latest NewsIndiaNews

ഓക്സിജൻ എക്സ്പ്രസ്; റോളിങ് സ്റ്റോക്ക്സ് വിട്ടുകൊടുത്ത് ഇന്ത്യൻ ആർമി, കൈകോർത്ത് ഇന്ത്യൻ റെയിൽവേയും

ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ റെയിൽവേയുമായി കൈകോർത്ത് ഇന്ത്യൻ ആർമി

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ മിക്ക സംസ്ഥാനങ്ങളും നേരിടുന്നത് ഓക്സിജൻ ക്ഷാമമാണ്. ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയില്‍ കുറവുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ് കേന്ദ്ര സർക്കാർ. സർക്കാരിന് കൂട്ടായി ഇന്ത്യൻ റെയിൽവേയും ഇന്ത്യൻ ആർമിയും ഓക്സിജൻ എക്സ്പ്രസിൽ പങ്കാളി ആയിരിക്കുകയാണ്.

ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഗ്രീൻ കോറിഡോർ വഴി ഓടിക്കുകയാണ് ഇന്ത്യന്‍ റെയിൽവേ. കൊവിഡ് രോഗികൾക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ അതിവേഗത്തില്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ ചരക്കു ട്രെയിനുകളിൽ വെച്ചുകൊണ്ടുപോകാനാണ് റെയില്‍വേയുടെ നീക്കം.

Also Read:ജയിച്ചാലും തോറ്റാലും നേമം കുമ്മനത്തിന് തന്നെ.. ചുമതല നൽകി ആര്‍എസ്‌എസ്

റെയിൽവേയ്ക്ക് പുറമേ ഇന്ത്യൻ ആർമിയും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഓക്സിജൻ നിറച്ച ട്രക്കുകളുടെ ഗതാഗതത്തിനായി സൈന്യം റെയിൽ‌വേയ്ക്ക് റോളിംഗ് സ്റ്റോക്കുകൾ നൽകുകയാണ്. ഇന്ത്യൻ റെയിൽ‌വേയുടെ അഭ്യർത്ഥന പ്രകാരം കൊവിഡ് രോഗികളുള്ള ആശുപത്രികൾക്ക് ആവശ്യമായ ഓക്സിജൻ നിറച്ച ട്രക്കുകളുടെ ഗതാഗതത്തിനായി നിർണായകമായ റോളിംഗ് സ്റ്റോക്കുകൾ ഇന്ത്യൻ സൈന്യം ലഭ്യമാക്കി. ആദ്യം എത്തിച്ച് നൽകിയത് 32 വാഗണുകളാണ്.

ഇതിനോടൊപ്പം, ട്രെയിൻ ബോഗികളിലും ആശുപത്രി സജ്ജീകരണങ്ങൾ ഒരുക്കിത്തുടങ്ങി. കിടക്കയും ഫാനും ഓക്സിജൻ സിലണ്ടർ അടക്കമുള്ള സൗകര്യങ്ങൾ തയാറാക്കിയാണ് ട്രെയിൻ ആശുപത്രികൾ ഒരുക്കിയിരിക്കുന്നത്. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികൾ നിറഞ്ഞതോടെയാണ് ഈ അതിവേഗ നടപടി. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം മൂന്ന് ലക്ഷംവരെ ഐസലേഷൻ കിടക്കകൾ ഒരുക്കാനാകുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ ഉറപ്പു പറയുന്നത്.

കൊവിഡ് രോഗികൾ വർധിച്ചതോടെ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഓക്സിജനും കിടക്കകളും മിക്ക സംസ്ഥാനങ്ങളിലും ലഭ്യമല്ലാതെ വന്നു. ഇതിൻ്റെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button