കൊച്ചി: സരിതയുടെയും അവരുടെ സില്ബന്ധികളുടെയും പ്രസ്താവന വന്നപ്പോൾ അത് മുഖവിലക്കെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച പിണറായി വിജയന് ഇപ്പോള്‍ സംഭവിക്കുന്നത് അത് തന്നെയാണെന്ന് ഷാജഹാന്‍ മാടമ്പാട്ട്. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസുകാരനെ വിമര്‍ശിക്കാന്‍ എനിക്കാവില്ല. സരിത എന്തൊക്കെയോ പറഞ്ഞപ്പോള്‍ അതേപടി ഏറ്റു പിടിച്ചവരാണ് ഇപ്പോള്‍ സ്വപ്‌ന പറഞ്ഞതിനോട് മറിച്ച് പ്രതികരിക്കുന്നത്. ഈ കുളിമുറിയില്‍ നിങ്ങളെല്ലാം ഒരേപോലെ നഗ്നരാണ്. ഒന്നുകില്‍ പൂര്‍ണ്ണ നഗ്നരായി തുടരാം. അല്ലെങ്കില്‍ അടിസ്ഥാന മാന്യത പൊതു ജീവിതത്തില്‍ അത്യാവശ്യമാണെന്ന് നമുക്ക് തീരുമാനിക്കാമെന്ന് ഷാജഹാന്‍ കുറിക്കുന്നു.
ഷാജഹാന്‍ മാടമ്പാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സാമാന്യ മാനുഷികമര്യാദകള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറായാല്‍ നമുക്കൊരു സംസ്‌കൃതസമൂഹമായി വര്‍ത്തിക്കാം. സരിതയുടെയും അവരുടെ സില്ബന്ധികളുടെയും പ്രസ്താവന വന്നപ്പോഴേക്കും അത് മുഖവിലക്കെടുത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ സംസാരിച്ച പിണറായി വിജയന് ഇപ്പോള്‍ സംഭവിക്കുന്നത് സ്വയം കൃതാനര്‍ത്ഥം എന്നേ പറയാനാവൂ. ഇത്തരം കാര്യങ്ങളില്‍ ഒരു മിനിമം നാഗരികസാംസ്‌കാരിക മാനദണ്ഡം അംഗീകരിക്കാനും അവസരം കിട്ടുമ്ബോഴേക്കും പ്രതിയോഗികളെ സംഹരിക്കാന്‍ ഏതവസരവും ഉപയോഗപ്പെടുത്തും എന്ന പ്രലോഭനത്തെ പ്രതോരോധിക്കാനും എല്ലാവരും തയ്യാറായാല്‍ നമുക്ക് ഡീസന്റ് ആയ ഒരു പൊതുമണ്ഡലം സാധ്യമാണ്.
കോണ്‍ഗ്രസുകാരെ വിമര്‍ശിക്കാന്‍ എനിക്കാവില്ല കാരണം സരിത എന്തൊക്കെയോ പറഞ്ഞപ്പോള്‍ അതപ്പടി ഏറ്റു പിടിച്ചവരാണ് ഇപ്പോള്‍ സ്വപ്‌ന പറഞ്ഞതിനോട് മറിച്ച് പ്രതികരിക്കുന്നത്.
ഈ കുളിമുറിയില്‍ നിങ്ങളെല്ലാം ഒരേ പോലെ നഗ്‌നരാണ്.
ഒന്നുകില്‍ പൂര്‍ണ്ണനഗ്‌നരായി ഇതെല്ലാം തുടരാം. അല്ലെങ്കില്‍ ബേസിക് ഡീസന്‍സി പൊതുജീവിതത്തില്‍ അത്യാവശ്യമാണെന്ന് നമുക്ക് തീരുമാനിക്കാം.
ഇരട്ടത്താപ്പ് നാണം കെടുത്തുകയേ ഉള്ളൂ!
Post Your Comments