ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി. വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്തായിരുന്നു സരിത സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
എസ്.എ.ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ ഈ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകൻ നിരന്തരം ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്. എന്നാൽ, കോടതി നടപടികളിൽ വിഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാൻ തന്റെ അഭിഭാഷകന് സാങ്കേതിക തടസം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹർജി പുനഃസ്ഥാപിക്കാൻ സരിത അപേക്ഷ നൽകി. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് ഹർജി മെറിറ്റിൽ പരിഗണിച്ച ശേഷമാണ് തള്ളിയത്.
Post Your Comments