Latest NewsKeralaIndia

രോഗത്തെ തോല്‍പ്പിച്ചെന്ന് പ്രചരണത്തില്‍ കോടിയേരി, അച്ഛന് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട് കാട്ടി ജാമ്യത്തിനായി ബിനീഷ്

അച്ഛന് രോഗാവസ്ഥ ഗുരുതരമായതിനാൽ മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും പരാമർശമുണ്ട്.

ബെംഗളൂരു:  കോടിയേരി ബാലകൃഷ്ണന്റെ രോഗാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ. കര്‍ണാടക ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ അച്ഛന് രോഗാവസ്ഥ ഗുരുതരമായതിനാൽ മകനായ താനുള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം ആവശ്യമാണെന്നും പരാമർശമുണ്ട്.

ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവെയാണിത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാൽ ഈ കേസില്‍ ബിനീഷ് പുതിയ വാദം ഉന്നയിച്ചതിനെ ഇഡി എതിര്‍ക്കാനാണ് സാധ്യത. ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി.രാജു ഹാജരായിരുന്നില്ല.

read also: കാണാതായ 21 കാരി സുബീറയെ ബലാത്സം​ഗം ചെയ്ത ശേഷം കൊന്ന് കുഴിച്ചുമൂടി; അറസ്റ്റിലായ അന്‍വറിന്റെ വെളിപ്പെടുത്തൽ

കേസ് നാളെ വീണ്ടും പരിഗണിക്കും. അതേസമയം തന്റെ അസുഖമെല്ലാം മാറിയെന്ന് പ്രഖ്യാപിച്ച്‌ ആവേശത്തോടെ പ്രചരണത്തില്‍ പങ്കെടുത്ത ആളാണ് കോടിയേരി. എന്നാല്‍ ഇതൊന്നും കോടിയേരിയുടെ മകന്‍ ബിനീഷ് അറിഞ്ഞിട്ടില്ലെന്നാണോ എന്നും സംശയമുണ്ട്, എന്നാൽ സിപിഎമ്മിന്റെ രണ്ടാമന്‍ എന്ന നിലയിലാണ് കോടിയേരി പ്രചരണത്തിലും മറ്റും നിറഞ്ഞത്. അതുകൊണ്ട് തന്നെ ബിനീഷിന്റെ പുതിയ നീക്കം വെറും തന്ത്രമായി കാണുന്നവരുണ്ട്. അതിനിടെ പ്രചരണത്തിനിടെ കോടിയേരിക്ക് രോഗം മൂര്‍ച്ഛിച്ചോ എന്ന സംശയവും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button