Latest NewsKerala

കാണാതായ 21 കാരി സുബീറയെ ബലാത്സം​ഗം ചെയ്ത ശേഷം കൊന്ന് കുഴിച്ചുമൂടി; അറസ്റ്റിലായ അന്‍വറിന്റെ വെളിപ്പെടുത്തൽ

ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.

മലപ്പുറം: വളാഞ്ചേരിയില്‍ കാണാതായ 21കാരിയായ സുബീറയുടെ മൃതദേഹം കണ്ടെത്തിയതോടെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് വെളിപ്പെടുന്നത്. സംഭവത്തിലെ പ്രതിയായ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റൂര്‍ വരിക്കോടന്‍ വീട്ടില്‍ മുഹമ്മദ് അന്‍വര്‍ ആണ് പിടിയില്‍ ആയത്. വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂര്‍ സ്വദേശി കിഴുകപറമ്പാട്ട് കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്തിനെ കാണാതായത് കഴിഞ്ഞ മാസം മാര്‍ച്ച്‌ 10നായിരുന്നു. സുബീറയുടെ മൃതദേഹം ബുധനാഴ്ച പുറത്തെടുക്കും.

സുബീറയെ കാണാതായി 40 ദിവസത്തിന് ശേഷം ആണ് മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത ശേഷം കൊലപ്പെടുത്തി മൃതദേഹം മണ്ണിട്ട് മൂടുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന ആരംഭിച്ചത്. ജോലിക്കെത്താതില്‍ ക്ലിനിക്കിലെ ഡോക്ടര്‍ വീട്ടുകാരെ വിവരമറിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.

കാണാതായതിന് ശേഷം സുബീറയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സുബീറയുടെ വീടിന് കുറച്ചകലെ മണ്ണിട്ട് മൂടിയ നിലയില്‍ ആയിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അന്‍വര്‍ സൂബീറയുടെ അയല്‍വാസി ആണ്. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്നതാണെന്നാണ് സൂചന. സ്വര്‍ണത്തിനു വേണ്ടി മാത്രമല്ല കൃത്യം ചെയ്തത് എന്നാണ് പൊലീസ് നിഗമനം.വെട്ടിച്ചിറ ഒരു ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുക ആയിരുന്നു പെണ്‍കുട്ടി. പ്രദേശത്തെ സി സി ടി വികളും പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണങ്ങള്‍ ഫലം കണ്ടിരുന്നില്ല.

ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി സി ടി വി ക്യാമറയില്‍ പെണ്‍കുട്ടി നടന്നു പോവുന്ന വ്യക്തമായ ദൃശ്യങ്ങള്‍ ഉണ്ട് എങ്കിലും പിന്നീട് എങ്ങോട്ട് ആണ് പോയത് എന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ആണ് പ്രതി നടത്തിയ ഒരു നീക്കം കേസില്‍ നിര്‍ണായകമായത്
ചെങ്കല്‍ ക്വാറിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്തിന് അടുത്ത് ആണ് മൃതദേഹം മണ്ണിട്ട് മൂടിയത്.

read also: കാണാതായ സുബിറയെ ഒടുവിൽ കണ്ടെത്തി, ജീവനറ്റ നിലയിൽ; പ്രതിയായ അയല്‍വാസി അറസ്റ്റില്‍

അടുത്ത ദിവസം പെയ്ത കനത്ത മഴയില്‍ മണ്ണ് അല്പം നീങ്ങിയതോടെ ഇയാള് പ്രദേശത്ത് മണ്ണിടാന്‍ തീരുമാനിച്ചു. പ്രദേശത്ത് മണ്ണ് മൂടാന്‍ എത്തിയ ജെ സി ബി ഡ്രൈവര്‍ അഴുകിയ ഗന്ധം അനുഭവപ്പെട്ടത് പോലീസിനെ അറിയിച്ചു. ഉടന്‍ സ്ഥലത്ത് എത്തിയ പൊലീസ് പരിസരം പരിശോധിക്കുകയും മണ്ണിനടിയില്‍ മൃതദേഹത്തിന്റെ കാല്‍ കാണുകയും ചെയ്തു. ഇതോടെ ആണ് അയല്‍വാസിയെ കസ്റ്റഡിയില്‍ എടുത്തത്.

shortlink

Related Articles

Post Your Comments


Back to top button