ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും വാക്സിനേഷന് വിധേയമാക്കുന്നതിനുള്ള യജ്ഞത്തിന് മെയ് ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
കോവിഡ് വ്യാപനം അതിഗുരുതരാവസ്ഥയിലെത്തിയ സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വിവിധ മുഖ്യമന്ത്രിമാരും എല്ലാവര്‍ക്കും വാക്സിന് നല്‍കണമെന്ന് കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പട്ടിരുന്നു.
സര്‍ക്കാറിന് കീഴിലെ കോവിഡ് സെന്‍ററുകളില്‍ വാക്സിനേഷന് സൗജന്യമായിരിക്കും.
Also Read:ജോജി മോഡൽ കൊലപാതകശ്രമം ; കൊച്ചിയിൽ യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു
മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി കോവിന്‍ ആപ്പിലൂടെ വാക്സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യാം
കോവിന്‍ ഔദ്യോഗിക വെബ്സൈറ്റായ https://www.cowin.gov.in/home സന്ദര്‍ശിക്കുക
നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്ബറോ ആധാര്‍ നമ്ബറോ നല്‍കുക
മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പർ നിശ്ചിത സ്ഥലത്ത് പൂരിപ്പിക്കുക
രജിസ്ട്രേഷന് പൂര്‍ത്തിയായാല്‍ വാക്സിനേഷനായി സൗകര്യപ്രദമായ ദിവസവും സമയവും തെരഞ്ഞെടുക്കുക
കോവിഡ് വാക്സിന് സ്വീകരിക്കുക
ഇതിന് ശേഷം ലഭിക്കുന്ന റഫറന്‍സ് ഐ.ഡി വെച്ച് നിങ്ങള്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
വാക്സിനേഷന് മൂന്നാം ഘട്ടത്തിനാവശ്യമായ രേഖകള്‍:
വാക്സിനേഷനായി രജിസ്റ്റര്‍ചെയ്യുന്ന വേളയില്‍ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ വേണം.
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
വോട്ടര്‍ ഐ.ഡി
ഡ്രൈവിങ് ലൈസന്‍സ്
പാസ്പോര്‍ട്ട്
തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷൂറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴില്‍ കാര്‍ഡ്
എം.പി/എം.എല്‍.എ/എം.എല്‍.സി എന്നിവര്‍ക്ക് അനുവദിച്ച ഔദ്യോഗിക തിരിച്ചറിയല്‍ രേഖ
ബാങ്ക്/പോസ്റ്റ് ഓഫിസ് പാസ്ബുക്ക്
പെന്‍ഷന്‍ രേഖ
കേന്ദ്ര/സംസ്ഥാന സര്‍ക്കാറുകളോ പെതുമേഖലാ സ്ഥാപനങ്ങളോ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന സര്‍വിസ് ഐ.ഡി കാര്‍ഡ്
മരുന്ന് നിര്‍മാതാക്കളില്‍ നിന്ന് കോവിഡ് വാക്സിന് നേരിട്ട് വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങളെ അനുവദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിെന്റ നിയന്ത്രണങ്ങള്‍ വാക്സിന് ക്ഷാമത്തിന് ഇടയാക്കിയെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നയമാറ്റം.
കേന്ദ്രസര്‍ക്കാറാണ് വിവിധ സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന് ക്വോട്ട നിശ്ചയിച്ചു നല്‍കിപ്പോന്നത്. ഇനി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് നിര്‍മാതാക്കളെ സമീപിക്കാം.
കമ്പനികളുടെ പക്കല്‍ വിതരണം ചെയ്യാനുള്ളതിന്റെ പകുതി ഇങ്ങനെ സംസ്ഥാനങ്ങള്‍ക്കും തുറന്ന വിപണിയിലുമായി നല്‍കാം. വില മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണം. ബാക്കി പകുതി കേന്ദ്ര ഡ്രഗ്സ് ലബോറട്ടറി മുഖേന വിതരണം ചെയ്യാനുള്ളതാണ്.
കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍, 45 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് സൗജന്യമായിരിക്കും.
Post Your Comments