COVID 19KeralaNattuvarthaLatest NewsNews

ശ്വാസംമുട്ടലും ന്യുമോണിയയും അധികമാകുന്നു ; ഐ സി യു വിൽ കഴിയുന്നവരിൽ ഏറെയും ചെറുപ്പക്കാർ

കൊല്ലം: കോവിഡ് അതിന്റെ രണ്ടാം ഘട്ടത്തിൽ എല്ലാ ഭീകരതകളും പുറത്തെടുത്തുകൊണ്ടാണ് പടർന്നുകൊണ്ടിരിക്കുന്നത്.
കോവിഡ് ബാധിച്ച്‌ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഐസിയുവില്‍ കഴിയുന്നവരില്‍ ഏറെയും 22നും 45നും ഇടയില്‍ പ്രായമുള്ളവര്‍. ശ്വാസംമുട്ടലും ന്യുമോണിയയുമാണ് ഇവരെ കൂടുതലായി അലട്ടുന്നത്. ജില്ലാ ആശുപത്രിയില്‍ ഉള്ളവരില്‍ ശ്വാസംമുട്ടല്‍ ഉള്ളവരാണ് ഏറെയും. ഇവിടെ വാര്‍ഡ് കോവിഡ് രോഗികളാല്‍ നിറഞ്ഞു.

Also Read:കോവിഡിന് പൂട്ടിട്ട് കേരളം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ; നോമ്പിന് ഇളവ്, കൂടുതൽ നിയന്ത്രണങ്ങൾ ഇങ്ങനെ..

ആകെ എണ്‍പത്തഞ്ചു പേരാണ് ചികിത്സയിലുള്ളത്. അതിൽ ഐസിയുവില്‍ മാത്രം 21 പേരുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കൂടിയാല്‍ ജില്ലാ ആശുപത്രിയിലെ സ്ഥിതി ഗുരുതരമാകും. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാര്‍ഡില്‍ നൂറിലധികം പേരും ഐസിയുവില്‍ നാല്‍പ്പതോളം പേരും ചികിത്സയിലുണ്ട്. ന്യുമോണിയ ബാധിതരാണ് ഇവരില്‍ ഏറെയും. ആശുപത്രിയിലെ പല ജീവനക്കാര്‍ക്കും കോവിഡ് പിടിപെട്ടിരുന്നു. ചികിത്സയിലായിരുന്ന ആശുപത്രി സൂപ്രണ്ട് ഡോ. ഹബീബിന്റെ പരിശോധനാ ഫലം ഞായറാഴ്ച നെഗറ്റീവായി.

ആശങ്കപരത്തി കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചതോടെ ജില്ലാ ആശുപത്രിയില്‍ ഇതര രോഗികള്‍ക്കായുള്ള ഐപി വിഭാഗം തുറക്കുന്നത് വൈകും. കിടത്തിചികിത്സ പൂര്‍ണമായും പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനായി ഏഴ് ഓപ്പറേഷന്‍ തിയറ്ററുകളുടെ അറ്റകുറ്റപ്പണി നടന്നു. നിലവില്‍ കാര്‍ഡിയോളജി കാത്ത്ലാബും സൈക്യാട്രിയുടെ ഐപിയും മാത്രമാണ് നോണ്‍ കോവിഡ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും നോണ്‍ കോവിഡ് ഒപി ദിവസേന 400–-450 ആണ്. ഐപി വിഭാഗം സ്ഥിരമായി പ്രവര്‍ത്തിച്ചുതുടങ്ങുന്നതിനിടെയാണ് വീണ്ടും കോവിഡ് വ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button