കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന തൻ്റെ മുൻപ്രസ്താവനകൾ ഒന്നുകൂടി ഉറപ്പിച്ച് സംവിധായകൻ അലി അക്ബർ. പ്രേമ വിവാഹം മതം മാറ്റാനാണെങ്കിൽ അതിനേ പ്രേമമെന്ന് വിളിക്കുന്നതിൽ ലജ്ജയുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സുഹൃത്തിൻ്റെ മകളുടെ ജീവിതനുഭവം പങ്കുവെച്ചായിരുന്നു സംവിധായകൻ തൻ്റെ അഭിപ്രായം പറഞ്ഞത്. അലി അക്ബറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രേമ വിവാഹം മതം മാറ്റാനാണെങ്കിൽ അതിനേ പ്രേമമെന്ന് വിളിക്കുന്നതിൽ ലജ്ജയുണ്ട്…. എത്ര ഹൈന്ദവർ, ക്രിസ്ത്യാനികൾ മുസ്ലിം ഭവനങ്ങളിൽ തന്റെ വിശ്വാസം കാത്തു സൂക്ഷിച്ചുകൊണ്ട് ജീവിക്കുന്നു? അങ്ങിനെ ജീവിക്കാൻ ഇസ്ലാം സമ്മതിക്കുമോ, എന്റെ ഒരു സുഹൃത്തിന്റെ മകളുണ്ട് ലഹരി മരുന്ന് കൊടുത്തു റേപ്പ് ചെയ്തു മതം മാറ്റത്തിന് നിർബന്ധിക്കപ്പെട്ട ഒരു 18കാരി, പ്രതി 19 വയസ്സുള്ള ജിഹാദി… ആ പെൺ കുഞ്ഞിന് വേണ്ടി ഞാനോടിയതാണ് സകല നിയമ വഴിയിലും… അതിനിടയിൽ ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനം എനിക്കെതിരെ കേസ് കൊടുക്കുക വരെ ഉണ്ടായി, ഇത് ഒരുദാഹരണം എന്റെ മുന്നിൽ വന്ന് കേണ ഒരുപാട് കുടുംബങ്ങളുണ്ട്…. എനിക്ക് അതുകൊണ്ട് അറിയാം ലവ് ജിഹാദുണ്ട്… പെൺകുട്ടികൾ കെണിയിൽ വീഴുന്നു… നശിക്കുന്നു…ഞാൻ വിവാഹം കഴിച്ചത് ക്രിസ്ത്യാനിയെ ആണ്, അവളിന്നും അതുതന്നെ, എന്റെ മകളേ വിവാഹം കഴിച്ചത് ഹിന്ദുവാണ്, മരുമകനെ ഹൈന്ദവനായി തന്നെ സ്വീകരിച്ചു… അതുപോലെ ഇസ്ലാം പറയട്ടെ മതം മാറാതെ പ്രണയം നടക്കട്ടെ, ഞങ്ങൾ അവരെ മതം മാറ്റില്ല എന്ന്… എങ്കിൽ ഞാൻ കയ്യടിക്കാം… അതല്ലാ തങ്ങളുടെ മതം വളർത്താൻ ഒരു കൃഷിയിടമായി അന്യ മതത്തിലെ പെൺകുട്ടികളെ കണ്ടാൽ എതിർക്കുക തന്നെ ചെയ്യും.. അവസാന ശ്വാസം വരെ.
https://www.facebook.com/aliakbardirector/posts/10226888005812553
Post Your Comments