CinemaMollywoodLatest NewsKeralaNewsEntertainment

വീണ്ടും വിവാഹത്തിനൊരുങ്ങി ആദിത്യൻ ജയൻ? ഗർഭിണിയായ സമയത്ത് മറ്റൊരു സ്ത്രീക്കൊപ്പമായിരുന്നുവെന്ന് അമ്പിളി ദേവി

അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നുവെന്ന് അമ്പിളി ദേവി

ആരാധകർ ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു അമ്പിളി ദേവിയുടെയും ആദിത്യൻ ജയൻ്റെയും. ഇപ്പോഴിതാ, ആദിത്യൻ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി അമ്പിളി ദേവി രംഗത്ത്. ഭർത്താവ് ആദിത്യന്‍ ജയൻ തന്നിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടുവെന്ന് അമ്പിളി ദേവി വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read:നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിക്കുന്ന സിനിമകൾക്കെതിരെ പിതാവ്

‘മാർച്ചിലാണ് ഞാൻ എല്ലാം അറിയുന്നത്. വിവാഹമോചനം വേണമെന്ന് ആദ്ദേഹം എന്നോട് പറഞ്ഞു. ആ സ്ത്രീയോടും ഞാൻ സംസാരിച്ചിരുന്നു. ഞങ്ങളുടെ ജീവിതം തകർക്കരുതെന്നു പറഞ്ഞു. അവരും പിൻമാറാൻ തയാറല്ല. ഞാൻ പ്രസവിച്ചു കിടക്കുകയാണ് എന്നു പോലും ചിന്തിക്കാതെ അടുപ്പത്തിലാകുന്നത് എന്തു കഷ്ടമാണ്. ഒരു സ്ത്രീയും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ ഡെലിവറി കഴിഞ്ഞ ശേഷം അദ്ദേഹം ഇവിടെ വന്നു പോകും എന്നല്ലാതെ ഒരുപാടു ദിവസം തങ്ങിയിട്ടൊന്നുമില്ല. അവിടെയും ഇവിടെയുമായി രണ്ട് റിലേഷനും മുന്നോട്ടു കൊണ്ടു പോകുകയായിരുന്നു’.

‘തൽക്കാലം ഞാൻ ഡിവോഴ്സിലേക്ക് പോകുന്നില്ല. ഞാൻ മാക്സിമം അദ്ദേഹത്തെ തിരിച്ചു കൊണ്ടു വരാൻ ശ്രമിക്കും. എന്നെ ഡിവോഴ്സ് ചെയ്ത് അവരുമായി ബന്ധം തുടർന്ന് വിവാഹം ചെയ്യാനാണ് അദ്ദേഹത്തിൻ്റെ പ്ളാൻ. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ഞാൻ വിവാഹമോചനം കൊടുക്കില്ല.’- അമ്പിളി ദേവി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button