KeralaNattuvarthaLatest NewsNews

വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും, നൈറ്റ്‌ കർഫ്യൂ പരിഗണനയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ

കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടർന്ന് സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്നതിനും സാധ്യത. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വീണ്ടും ഉന്നതതല യോഗം ചേരാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് വൈകീട്ട് 3.30 ന് യോഗം ചേരാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.

ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കുന്നതിനും നൈറ്റ്‌ കർഫ്യൂവിനും സാധ്യതയുണ്ട്.

പൊതു ഇടങ്ങളിൽ തിരക്ക് കുറയ്ക്കാൻ കൂടുതല്‍ നിയന്ത്രണങ്ങൾ കൊണ്ടുവരും. നിലവിൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി 9 വരെയേ പ്രവർത്തനാനുമതിയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button