രാജ്യത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. മരണനിരക്കിലും മാറ്റമില്ല. ഈ സാഹചര്യത്തിലാണ് കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സാന്ത്വന പാക്കേജുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 10 ലക്ഷം രൂപ സഹായം നല്കുന്ന പദ്ധതി മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. കുട്ടിയുടെ പേരില്‍ സ്ഥിര നിക്ഷേപമായാണ് തുക നല്‍കുകയെന്നും ജഗന് മോഹന്‍ റെഡ്ഡി നിയമസഭയില്‍ പ്രഖ്യാപിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇതൊരു വലിയ തുക തന്നെയാണ്.
Also Read:‘കോവിഡ് വാക്സിനെടുത്ത് ഷേക്സ്പിയര് വിടവാങ്ങി’; വാർത്തയിൽ ഞെട്ടി രാജ്യം
തവണകളായി കുട്ടികൾക്ക് പണം ലഭിക്കുന്നത് പോലെയാണ് നിക്ഷേപം ഉണ്ടായിരിക്കുക.
കുട്ടികളുടെ ചെലവുകള്‍ക്ക് പ്രതിമാസം 5000 രൂപ വീതം ലഭിക്കുന്ന വിധത്തിലോ അല്ലെങ്കില്‍ 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും ലഭിക്കുന്ന രീതിയോ തെരഞ്ഞെടുക്കാം.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ പുതിയ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ജഗന് മോഹന്‍ റെഡ്ഡി പറഞ്ഞു. വിവിധ ജില്ലകളിലായി 34 കുട്ടികള്‍ക്ക് സഹായധനം ഇതിനകം വിതരണം ചെയ്തു. കോവിഡ് മരണങ്ങൾ അധികരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പദ്ധതി വലിയൊരു കൈത്താങ്ങായിരിക്കും.
Post Your Comments