COVID 19KeralaNattuvarthaLatest NewsNews

താടിയ്ക്ക് വയ്ക്കാനുള്ളതല്ല, മാസ്ക് എല്ലാവർക്കും ബാധകമാണ്: സ്പീക്കർക്കൊപ്പം ഷംസീറിനെ വിമർശിച്ച് ജനങ്ങളും

തിരുവനന്തപുരം: എഎന്‍ ഷംസീറിനെ പേരെടുത്ത് വിമർശിച്ച് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. നിയമസഭയില്‍ മാസ്ക് ഉപയോഗിക്കാതിരുന്നതിനാണ് സിപിഎം എഎല്‍എ, എഎന്‍ ഷംസീറിനെ സ്പീക്കര്‍ വിമർശിച്ചത്. ഷംസീര്‍ ഇന്ന് മാസ്ക്ക് തീരെ ഉപേക്ഷിച്ചതായാണ് കാണുന്നതെന്നും മാസ്ക്ക് എല്ലാവര്‍ക്കും ബാധകമാണെന്നും സ്പീക്കര്‍ നിയമസഭയിൽ പറഞ്ഞു. സഭയില്‍ അടിയന്തിര പ്രമേയത്തില്‍ മന്ത്രി മറുപടി നല്‍കുന്നതിനിടെയാണ് സ്പീക്കര്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

Also Read:പാർട്ടി ഓഫീസുകളിൽ ആദ്യമായി ദേശീയ പതാക ഉയർത്തും: 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങി സിപിഎം

എംല്‍എമാരില്‍ പലരും മാസ്ക് താടിക്ക് വെക്കുന്നതായാണ് കാണുന്നത്. ടെലിവിഷന്‍ ചാനലിലൂടെ അടക്കം സഭയില്‍ നടക്കുന്നത് എല്ലാവരും കാണുന്നതാണ്. ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കരുതെന്നും സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. നേരത്തെയും പല തവണ മാസ്ക്ക് ധരിക്കണമെന്ന് സ്പീക്കര്‍ എംഎല്‍മാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിക്കാതിരുന്നതോടെയാണ് ഈ പേരെടുത്ത വിമർശനം.

ജനങ്ങൾക്ക് മാതൃകയാവേണ്ട പ്രതിനിധികൾ തന്നെ നിയമസഭയിലും മറ്റും ഇത്തരത്തിൽ പെരുമാറുന്നതിനെ സാമൂഹ്യ മാധ്യമങ്ങളും വിമർശിച്ചിരുന്നു. ജനങ്ങൾക്കും ജനപ്രതിനിധികൾക്കും രണ്ടു നീതിയാണെന്ന് പറഞ്ഞ് പലരും രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button