Latest NewsKeralaNattuvarthaNews

നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രമാണ് തൃശ്ശൂർ പൂരം ; പാർവ്വതിയുടെ വിമർശനം ചർച്ചയാകുന്നു

തൃശ്ശൂർ പൂരം നടത്തുന്നതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ്​ അതിവേഗം വ്യാപിക്കുന്നതിനിടെയില്‍ തൃശൂര്‍ പൂരം നടത്താനുള്ള നീക്കത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്​ രംഗത്തെത്തിയിരിക്കുന്നു. തൃശൂര്‍ പൂരത്തിനെതിരായ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസയുടെ പോസ്റ്റ്​ പങ്കുവെച്ചു കൊണ്ട്​ ഇന്‍സ്റ്റയിലാണ്​ പാര്‍വതി തിരുവോത്ത്​ തന്‍റെ നിലപാട്​ വ്യക്​തമാക്കിയത്​.

Also Read:‘തൃപ്പൂണിത്തുറയില്‍ സിപിഎം തോല്‍വി സമ്മതിക്കുന്നു’; ബിജെപി പിടിച്ച നിഷ്പക്ഷ വോട്ടുകള്‍ തിരിച്ചുവരുമെന്ന് കെ ബാബു

‘ഇതു പറയാന്‍ അനുയോജ്യമായ ഭാഷ ഉപയോഗിക്കാനാകാത്തതില്‍ എനിക്ക്​ പ്രയാസമുണ്ട്​. ഞാന്‍ പറയുന്നത്​ നിങ്ങള്‍ക്ക്​ മനസിലാകുന്നുണ്ടെങ്കില്‍… തൃശൂര്‍ പൂരം വേണ്ട. നിങ്ങള്‍ക്കുള്ളിലെ അല്‍പം മനുഷ്യത്വം കണ്ടെത്തൂ’ -പാര്‍വതിയുടെ പോസ്റ്റ്​ ഇങ്ങിനെയാണ്​. കുടെ ഷാഹിന നഫീസയുടെ പോസ്റ്റും അവര്‍ പങ്കുവെച്ചിട്ടുണ്ട്​.

‘ആരുടെ ഉത്സവമാണ്​ തൃശൂര്‍ പൂരം?
ആണുങ്ങളുടെ. നാനാജാതി മതസ്​ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ്​ വാഹകരായി വീട്ടില്‍ വന്ന്​ കയറി സ്​ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗമുണ്ടാക്കുകയാണ്​ ഈ ആണാഘോഷം കൊണ്ട്​ സംഭവിക്കാന്‍ പോകുന്നത്​’ -ഷാഹിന നഫീസയുടെ പോസ്റ്റ്​ ഇങ്ങിനെയാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button