
ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി ആശുപത്രി അധികൃതർ. താരത്തിന്‍റെ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തിയായെന്നും ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നു. മുത്തയ്യ മുരളീധരൻ ഇന്ന് ആശുപത്രി വിടും.
Also Read:‘ഞാന്‍ എന്റെ ഭര്‍ത്താവിനെ ചുംബിക്കും, നിങ്ങള്‍ തടയുമോ’; പരിശോധനക്കിടെ പോലീസിനോട് കയര്‍ത്ത് ദമ്പതിമാർ
ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൺറൈഡേഴ്സ് ഹൈദരാബാദിന്റെ കോച്ചിങ് സ്റ്റാഫ് അംഗമായ മുത്തയ്യ മുരളീധരൻ ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് സൂചന.
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ ഇദ്ദേഹത്തിനു വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു ആരാധകർ. 1996ല്‍ ലോകകപ്പ് ഉയര്‍ത്തിയ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്നു. മുരളീധരന്‍ 2011ലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
Post Your Comments