COVID 19KeralaNattuvarthaLatest NewsNews

“ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കും’; പൂരാഘോഷത്തിനെതിരെ ശാരദക്കുട്ടി

തൃശൂര്‍: രാജ്യമെങ്ങും കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ന് മാത്രം പതിനെട്ടായിരത്തോളം രോഗ ബാധിത കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ പശ്ചാത്തലത്തില്‍ പൂരാഘോഷം മാറ്റിവെക്ക​ണമെന്ന ആവശ്യത്തിന്​ പിന്തുണയുമായി എഴുത്തുകാരി എസ്​. ശാരദക്കുട്ടി. രണ്ടോ മൂന്നോ ദേവസ്വംകാരുടെ താത്പര്യം മാനിച്ചും പൂരക്കച്ചവടക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയും ജനലക്ഷങ്ങളുടെ ജീവന്‍ അപായത്തിലാക്കരുതെന്ന് അവര്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

“ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കുന്നത് ദയവായി കേള്‍ക്കണം. കൈവിട്ട കളിയാണിത്. ഭയമാകുന്നുണ്ട് – ശാരദക്കുട്ടി കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button