KeralaLatest NewsNews

ചരിത്രത്തെ വളച്ചൊടിക്കുന്നത് പോലെ കുറ്റകരമാണ് അതിനോട് മൗനം പാലിക്കുന്നത്: കെ.ടി കുഞ്ഞിക്കണ്ണന്‍

ബ്രിട്ടീഷുകാർക്ക് വേണ്ടി മറ്റേ പണിയെടുത്ത സവർക്കറെ സ്വാതന്ത്ര്യസമരസേനാനിയാക്കി പാർലിമെൻ്റ് മന്ദിരത്തിൽ ഫോട്ടോ പ്രതിഷ്ഠിച്ചത് ബാജ്പേയ് സർക്കാരാണ്.

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനത്തില്‍ സവര്‍ക്കറുടെ ചിത്രമുള്ള കുട പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. രാജ്യദ്രോഹികളെ സ്വാതന്ത്ര്യ സമരസേനാനികളാക്കുന്ന സംഘികളുടെ സത്യാനന്തര കാലലീലകളൊന്നും കേരളത്തിൽ നടക്കില്ലെന്നും തിരുമന്തൻ സംഘികളുടെ അമ്മാതിരി ഏർപ്പാടൊന്നും കേരളം അനുവദിക്കാൻ പോകുന്നില്ലായെന്ന് വ്യക്തമായല്ലോയെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിലൂടെ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ദേശീയവഞ്ചകനും ഗാന്ധിവധകേസ്സിൽ പ്രതിയുമായ ഒരാളെ നവോത്ഥാന സ്വാതന്ത്ര്യ സമരസേനാനികളുടെ നിരയിലേക്ക് ഉയർത്തിക്കാട്ടാനുള്ള ബുദ്ധി കാണിച്ചത് ആരാവാം… പുരാഘോഷകമ്മിറ്റിക്കകത്ത് അതിനായി പണിയെടുത്തത് ആരാവാം? തിരുമന്തൻ സംഘികളുടെ അമ്മാതിരി ഏർപ്പാടൊന്നും കേരളമനുവദിക്കാൻ പോകുന്നില്ലായെന്ന് വ്യക്തമായല്ലോ. രാജ്യദ്രോഹികളെ സ്വാതന്ത്ര്യ സമരസേനാനികളാക്കുന്ന സംഘികളുടെ സത്യാനന്തര കാലലീലകളൊന്നും കേരളത്തിൽ നടക്കില്ല.

Read Also: പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ

ചരിത്രവും ഇന്ത്യയുടെ ആത്മാവുമെന്തെന്നറിയാത്ത സംഘികൾ അന്തമാനിലെ സെല്ലുലോർ ജയിലിൽ നിന്ന് 6 തവണ മാപ്പപേക്ഷ എഴുതി ഒറ്റുകാരനായി പ്രവർത്തിച്ചു കൊള്ളാമെന്ന് ബ്രിട്ടീഷ് പൊളിറ്റിക്കൽ ഇൻ്റലിജൻസ് വിഭാഗത്തിന് ഉറപ്പ് കൊടുത്ത് പുറത്ത് വന്ന ഒരാളെയാണ് സ്വാതന്ത്ര്യ സമര സേനാനിയാക്കുന്നത്! ബ്രിട്ടിഷുകാരുടെ പേറോളിൽ ദേശീയ സ്വാതന്ത്ര്യ സമരത്തെ തകർക്കാനായി പണിയെടുത്ത ആളാണ് സവർക്കർ.

ബ്രിട്ടീഷുകാർക്ക് വേണ്ടി മറ്റേ പണിയെടുത്ത സവർക്കറെ സ്വാതന്ത്ര്യസമരസേനാനിയാക്കി പാർലിമെൻ്റ് മന്ദിരത്തിൽ ഫോട്ടോ പ്രതിഷ്ഠിച്ചത് ബാജ്പേയ് സർക്കാരാണ്. അതിന് ശേഷം 2004ലും 2009 ലും അധികാരത്തിൽ വന്ന യുപിഎ സർക്കാരുകളോട് ആ ഫോട്ടോ പാർലിമെൻ്റ് മന്ദിരത്തിൽ നിന്ന് എടുത്തു മാറ്റണമെന്ന് സി പി ഐ എം ഉം സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള ഇടത് നേതാക്കളും ആവർത്തിച്ചാവശ്യപ്പെട്ടതാണ്. എന്നിട്ടുമവർ അതിന് തയ്യാറായില്ല. ചരിത്രത്തെ വളച്ചൊടിക്കുന്നത് പോലെ കുറ്റകരമാണ് അതിനോട് മൗനം പാലിക്കുന്നതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button