ശ്രീനഗർ: ഭീകരതയെ പിന്തുണച്ച വനിത സ്പെഷ്യൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. ജമ്മു കശ്മീർ പോലീസിന്റേതാണ് നടപടി. കുൽഗ്രാം ജില്ലയിലെ ഫ്രിസാൽ സ്വദേശിയായ സൈമ അഖ്തറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭീകരാക്രമണത്തിനെതിരായ സുരക്ഷാ സേനയുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റത്തിന് ഇവർക്കെതിരെ യുഎപിഎ ചുമത്തിയാണ് കശ്മീർ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ സർവ്വീസിൽ നിന്നും പിരിച്ചു വിടുകയും ചെയ്തു.
Read Also: വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണം; അറിയാം ഇന്നത്തെ സ്വർണ്ണ നിരക്ക്
ഭീകരാക്രമണം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ച സേനയെ അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ഭീകരതയെ പിന്തുണയ്ക്കുന്ന പ്രസ്താവനകൾ നടത്തുകയും ചെയ്തതോടെയാണ് സൈമക്കെതിരെ നടപടി സ്വീകരിച്ചത്. ഭീകരതയെ പ്രോത്സാഹിപ്പിച്ച് ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ഫ്രിസാൽ ഗ്രാമത്തിലെ കരേവ മൊഹല്ലയിൽ ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് മേഖലയിൽ തെരച്ചിലിന് എത്തിയ സുരക്ഷാ സേനയെയാണ് സൈമ പിന്തിരിപ്പിക്കാൻ ശ്രമിച്ചത്. രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പോരാടുന്ന സുരക്ഷാ സേനയ്ക്ക് സൈമ തടസം സൃഷ്ടിക്കുന്നുവെന്ന് കാണിച്ചാണ് ഇവരെ സർവ്വീസിൽ നിന്നും പുറത്താക്കിയത്.
Post Your Comments