തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വർധനവ്. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 35,320 രൂപയായി. ഗ്രാമിന് 15 രൂപയും വർധിച്ചിട്ടുണ്ട്. 4,415 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
തുടർച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വർണ്ണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 240 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു ഇന്നലത്തെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. ഡോളറിന്റെ മൂല്യം ദുർബലമാകുന്നതാണ് രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഉയരാൻ കാരണം.
ഏതാനും ദിവസങ്ങളായി സ്വർണ്ണ വില ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്.
Read Also: ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവം; കേസിൽ നാലു പേരെ കൂടി പ്രതിചേർത്തു
Post Your Comments