Latest NewsKeralaNattuvarthaNews

സനു മോഹനെ തേടി പോലീസ് മൂകാംബികയിൽ ; വ്യാപകമായി തിരച്ചിൽ നടത്തുന്നു

കൊച്ചി: പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീളുന്നു. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു എന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. കര്‍ണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ ആരംഭിച്ചു.

Also Read:കേരളത്തിൽ ഐസിയുകൾ നിറയുന്നു, കിടക്ക വേണമെങ്കിൽ ശസ്ത്രക്രിയകൾ മാറ്റി വെയ്ക്കേണ്ട അവസ്ഥ; പിടിമുറുക്കി കൊവിഡ്

ഒരു സ്വകാര്യ ഹോട്ടലില്‍ സനു മോഹന്‍ മൂന്ന് ദിവസം താമസിച്ചിരുന്നു എന്നാണ് വിവരം. ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിനിടെയാണ് പരിസരത്തെ മലയാളികള്‍ക്ക് ഇത് സനു മോഹന്‍ ആണെന്ന് സംശയമുണ്ടായത്. തര്‍ക്കത്തിനിടെ ഇയാള്‍ കടന്നു കളയുകയും ചെയ്തു.
എന്നാൽ സിസിടിവി പരിശോധിച്ചതില്‍ നിന്ന് സനുമോഹനാണെന്ന് സ്ഥിരീകരിക്കാനായെന്ന് പൊലീസ് വ്യക്തമാക്കി.
താമസക്കാരന്‍ ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ കൂടുതല്‍ പരിശോധിച്ചു വരികയാണ്. സനുമോഹനെ പിടികൂടാന്‍ കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തിയിട്ടുണ്ട്. കര്‍ണാട പോലീസിന്‍റെ സഹായത്തോടെ മൂകാംബികയില്‍ അന്വേഷണ സംഘം വ്യാപക തിരച്ചില്‍ നടത്തുകയാണ്. മൂകാംബികയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെടാതിരിക്കാന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയട്ടുണ്ട്.

അതേസമയം, മരിച്ച പെണ്‍കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം ഉടന്‍ ലഭ്യമാകും. ഇത് ലഭ്യമായാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. മാര്‍ച്ച്‌ 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. അടുത്തദിവസം വൈഗയുടെ മൃതദേഹം പിറ്റേ ദിവസം പുഴയില്‍ കണ്ടെത്തി. ഇതേ ദിവസം തന്നെ പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയാര്‍ അതിര്‍ത്തി കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. വൈഗ മരിച്ചിട്ട് ഒരു മാസം ആകുമ്ബോഴും ഒളിവില്‍ പോയ പിതാവ് സനു മോഹനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button