Latest NewsKeralaNews

വൈഗ കൊലക്കേസ്, എല്ലാ കുറ്റങ്ങളും തെളിഞ്ഞു: പ്രതി സനു മോഹന്‍ കുറ്റക്കാരന്‍

കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസില്‍ പ്രതി സനു മോഹന്‍ കുറ്റക്കാരന്‍. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ പൊലീസ് സമര്‍പ്പിച്ചിരുന്നത്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ക്ക് പുറമേ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിരുന്നത്. എറണാകുളം പ്രത്യേക പോക്‌സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്.

Read Also: പോക്സോകേസ് എന്റെമേല്‍ വന്നതുകൊണ്ട് സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞു, തെളിവുകൾ കൊടുത്തു: സംഭവിച്ച കാര്യങ്ങൾ ബാല പറയുന്നു

2021 മാര്‍ച്ച് 21 നാണ് കേസിനാസ്പദമായ സംഭവം. കളമശേരി മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ 11കാരിയായ വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ടതിനു ശേഷം ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. നാടുനീളെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് വൈഗയുടെ മൃതദേഹം മുട്ടാര്‍ പുഴയില്‍ നിന്ന് കണ്ടെത്തിയത്.

കടബാധ്യത മൂലം മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിതാവിന്റെ മൃതദേഹത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരു മാസത്തെ തെരച്ചിലിനൊടുവില്‍ കര്‍ണാടകയിലെ കാര്‍വാറില്‍ നിന്ന് സനുമോഹന്‍ പിടിയിലായതോടെയാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മകളെ ഇല്ലാതാക്കുകയായിരുന്നു അച്ഛന്റെ ലക്ഷ്യം. മകളെ മദ്യം നല്‍കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പുഴയില്‍ തള്ളുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button