തിരുവനന്തപുരം: കെ.ടി.ഡി.സി., ബെവ്കോ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെ കേസില്‍ സരിത നായര്‍ക്ക് പങ്കുണ്ടെന്ന മൊഴിയുമായി അറസ്റ്റിലായ ഒന്നാം പ്രതി. കുന്നത്തുകാല്‍ പഞ്ചായത്തിലെ പാലിയോട് വാര്‍ഡ് അംഗമായ രതീഷ് ഇന്നലെ പോലീസ് പിടിയിൽ ആയിരുന്നു. സരിതയ്ക്ക് വേണ്ടിയാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിയതെന്ന് രതീഷ് പൊലീസിന് മൊഴി നൽകി.
ഓലത്താന്നി, തിരുപുറം സ്വദേശികളില്‍നിന്ന് ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയ കേസില്‍ ഒന്നാം പ്രതിയാണ് ആനാവൂര്‍ കോട്ടയ്ക്കല്‍ പാലിയോട് വാറുവിളാകത്ത് പുത്തന്‍വീട്ടില്‍ രതീഷ്. രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്.നായരുമാണ്. ഷാജു പാലിയോട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാറശ്ശാല മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്.
ഓലത്താന്നി ശ്രീശൈലത്തില്‍ അരുണ്‍ എസ്.നായര്‍ക്ക് കെ.ടി.ഡി.സി.യില്‍ ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപയും തിരുപുറം മുള്ളുവിള സ്വദേശി അരുണില്‍നിന്ന് അനുജന്‍ ആദര്‍ശിന് ബെവ്കോയില്‍ ജോലി വാഗ്ദാനംചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്.
Post Your Comments