Latest NewsNewsIndia

കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടൽ

മുംബൈ : രാജ്യത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാഴികൾ, ജോലി നഷ്ടപ്പെട്ടവർ, കുട്ടികൾ എന്നിവർക്ക് സൗജന്യ ഭക്ഷണവുമായി എത്തിയിരിക്കുകയാണ് എർത്ത് കഫേ എന്ന വെജിറ്റേറിയൻ റസ്റ്റോറന്റ്. മഹാരാഷ്ട്രയിൽ പലയിടത്തും പ്രാദേശികമായ ലോക്ക് ഡൗണുകളും കർഫ്യൂകളുമെല്ലാം വീണ്ടും നിലവിൽ വന്നതോടെയാണ് കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി ഹോട്ടൽ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച മുതലാണ് സൗജന്യമായി ഭക്ഷണം നൽകുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. വെജിറ്റബിൾ റൈസും പുലാവുമടങ്ങിയ ഭക്ഷണം ആവശ്യക്കാരായ 150 ഓളം പേർക്ക് നൽകി വരുന്നു. സാനിറ്റൈസ് ചെയ്ത് ആരോഗ്യകരമായ ഭക്ഷണമാണ് തയ്യാറാക്കുന്നത്. ജോലി നഷ്ടപ്പെട്ടവർ, കുടിയേറ്റ തൊഴിലാളികൾ, ഇവരുടെ കുട്ടികൾ എന്നിവർക്ക് ഇത് പ്രയോജനപ്പെടുന്നു’ – ഹോട്ടൽ ഉടമയായ ഖത്വാനി പറഞ്ഞു.

Read Also  :  മുഖ്യൻ്റെ ഭാര്യയ്ക്ക് എന്തുമാകാമോ? പിപിഇ കിറ്റ് പോലുമില്ലാതെ മുഖ്യമന്ത്രിക്കൊപ്പം കമല; ഉരിയാടാതെ കെ കെ ഷൈലജ

കഴിഞ്ഞദിവസം ഗുജറാത്തിലെ വഡോദരയിലും കോവിഡ് രോഗികൾക്ക് സൗജന്യ ഭക്ഷണം നൽകാനായി ഷുഭായി ശാ എന്നൊരാൾ മുന്നിട്ടിറങ്ങിയതും വാർത്തയായിരുന്നു.കോവിഡ് രോഗിക്കും കുടുംബത്തിനും സൗജന്യമായി ഭക്ഷണം എത്തിച്ച് നൽകുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചത്. മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച് അതിജീവിക്കാൻ നാം തയ്യാറെടുക്കണം എന്നും ഷുഭായി ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button