Latest NewsIndiaNews

തെരഞ്ഞെടുപ്പ് സംഘർഷം; പിന്നാലെ ബാ​ല​റ്റു​പെ​ട്ടി​ക​ള്‍ മോ​ഷ്ടി​ച്ചു

പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തി​ല്‍ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പ്ര​ഭു നാ​രാ​യ​ണ്‍ സിം​ഗ് അ​റി​യി​ച്ചു.

ആ​ഗ്ര: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ബാ​ല​റ്റു​പെ​ട്ടി​ക​ള്‍ മോ​ഷ്ടി​ച്ചു. ഉത്തർപ്രദേശിലെ റി​ഹാ​വാ​ലി​യി​ലാ​ണു സം​ഭ​വം. ഗ്രാ​മ പ്ര​ധാ​ന്‍ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ര​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ അ​നു​യാ​യി​ക​ള്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​കു​ക​യും ഇ​തി​നി​ടെ ര​ണ്ടു ബാ​ല​റ്റു പെ​ട്ടി​ക​ള്‍ മോ​ഷ്ടി​ക്ക​പ്പെ​ടു​ക​യു​മാ​യി​രു ന്നെ​ന്ന് എ​സ്പി അ​ശോ​ക് വെ​ങ്ക​ട് പ​റ​ഞ്ഞു.

Read Also: കലിയടങ്ങാതെ കോവിഡ്, വരുതിയിലാക്കാനൊരുങ്ങി സർക്കാർ; കൂട്ടപ്പരിശോധനയുമായി കേരളം

എന്നാൽ അ​നു​യാ​യി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ നാ​ലു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ എ​സ്‌എ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു പേ​ര്‍ അ​റ​സ്റ്റി​ലാ​യെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ആ​ഗ്ര എ​സ്‌എ​സ്പി മു​നി​രാ​ജ് പ​റ​ഞ്ഞു. പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തി​ല്‍ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് പ്ര​ഭു നാ​രാ​യ​ണ്‍ സിം​ഗ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button