KeralaLatest NewsIndia

മലപ്പുറത്ത് പള്ളി തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം, ബാലറ്റ് പെട്ടിയുമായി ഓടി

എന്നാല്‍ ഇവര്‍ തട്ടിയെടുത്ത ബാലറ്റ് പെട്ടി കണ്ടെത്താനായിട്ടില്ല

കോഴിക്കോട്: മലപ്പുറം കക്കോവ് വലിയ ജുമ അത്ത് പള്ളിയിലെ ഭാരവാഹി തിരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. വോട്ടെടുപ്പ് നടക്കുന്നതിനിടെ ബാലറ്റ് പെട്ടിതട്ടിയെടുത്ത് ഓടിയ രണ്ട് പേരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. എന്നാല്‍ ഇവര്‍ തട്ടിയെടുത്ത ബാലറ്റ് പെട്ടി കണ്ടെത്താനായിട്ടില്ല.എ.പി സുന്നി വിഭാഗം പ്രവര്‍ത്തകരായ പുല്‍പ്പറമ്പിൽ ഹനീഫ, കുണ്ടിയോട്ട് അലി അക്‌ബര്‍ എന്നിവരെയാണ് പിടികൂടിയത്.

അടച്ചിട്ടിരുന്ന പള്ളിയില്‍ കനത്ത പൊലീസ് കാവലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വഖഫ് ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പള്ളി തുറക്കാനും തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ പള്ളി തുറക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി. പോലീസ് ബാലറ്റ് പെറ്റിക്കായി അന്വേഷണം തുടരുകയാണ്. പിടികൂടിയവർ ബാലറ്റ് പെട്ടിയെക്കുറിച്ചു ഒരു വിവരവും കൈമാറിയതുമില്ല.

shortlink

Post Your Comments


Back to top button