KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും വൻ കവർച്ച ; പി.പി.ഇ കിറ്റും മാസ്കും ധരിച്ച് മോഷ്​ടാവ്

പയ്യോളി: ടൗണിന് വടക്കുഭാഗത്ത് ദേശീയപാതയില്‍ ഫെഡറല്‍ ബാങ്കിന് സമീപമുള്ള ഇലക്‌ട്രോണിക്സ് കടയിലാണ് ബുധനാഴ്ച പുലര്‍ച്ച മോഷണം നടന്നത്.അര്‍ധരാത്രി കടയില്‍ കയറിയ മോഷ്​ടാവ് പി.പി.ഇ കിറ്റ് പോലുള്ള വസ്ത്രവും മാസ്ക്കുമടക്കം ദേഹം മുഴുവന്‍ മറച്ചാണ് പണവും സാധനങ്ങളും കവര്‍ന്നത്.

Read Also : ഇന്ത്യയുടെ ശുക്രനിലേക്കുള്ള ദൗത്യത്തിൽ ഫ്രാൻസും പങ്കാളിയാകുമെന്ന് റിപ്പോർട്ട് 

പി.പി.ഇ കിറ്റ് ധരിച്ച മോഷ്​ടാവിന്റെ ദൃശ്യം കടയിലെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സി.സി.ടി.വി ദിശമാറ്റി മുകളിലോട്ട് തിരിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്.

സമീപകാലത്ത് പ്രവര്‍ത്തനമാരംഭിച്ച കടയുടെ സമീപത്ത് മറ്റ് കടകളും കെട്ടിടങ്ങളുമൊന്നുമില്ലാത്തതും മോഷ്​ടാവിന് തുണയായി. പുറത്തെ ഗ്ലാസ് വാതിലി​െന്‍റയും ഷട്ടറി​ന്റെ യും പൂട്ട് തകര്‍ത്ത് അകത്തുകടന്ന്​ ഹോം തിയറ്റര്‍, മിക്സി, മേശയിലുണ്ടായിരുന്ന 25000 രൂപ എന്നിവ കവര്‍ന്നു.പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button