Latest NewsKeralaNews

വരാൻ പോകുന്നത് വർഗീയ സംഘർഷങ്ങളുടെയും ലഹളകളുടെയും നാളുകൾ; ഹിന്ദു രാഷ്ട്രം വേണമെന്ന് പി.സി പറയുന്നതിന് പിന്നിൽ

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് ആവര്‍ത്തിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്. തന്റെ ആവശ്യം അബദ്ധവാക്കോ, പിഴവോ അല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 2047 ല്‍ ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയായി എസ്ഡിപിഐ മാറുമെന്ന് സംഘടനാ നേതാവ് അവകാശപ്പെടുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് പിസി ജോര്‍ജിന്റെ പരാമര്‍ശം. 20 ശതമാനത്തില്‍ താഴെ വരുന്ന ജിഹാദികള്‍ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്‌ക്കളക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വര്‍ഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്. ഇത് ഇനി ആവര്‍ത്തിച്ചുകൂടാ. ഇത് ചില പ്രവണതകളുടെ തുടക്കമാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെ എതിര്‍ക്കേണ്ടത് തൻറെ കടമയാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുവെന്നും പി.സി ജോർജ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പി.സി ജോര്‍ജിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………..

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഞാൻ പറഞ്ഞത് അബദ്ധവാക്കോ, എനിക്ക് സംഭവിച്ച ഒരു പിഴവോ അല്ല.

Read Also  :  ഐപിഎൽ: കോഹ്‌ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും

45 മിനിറ്റുള്ള പ്രസംഗം, 20 സെക്കൻറ് സംപ്രേഷണം ചെയ്ത് “ആരും പറയാൻ പാടില്ലാത്ത” എന്തോ ഒന്ന് ഞാൻ പറഞ്ഞെന്ന രീതിയിൽ വാർത്താ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് കണ്ടു , അതവരുടെ രാഷ്ട്രീയം. പക്ഷെ വരാൻ പോകുന്ന വലിയ വിപത്തെന്തെന്ന് എൻ്റെ ജനങ്ങളെ ബോധിപ്പിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ കടമയാണ്. തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഞാനിത് പറഞ്ഞിരുന്നതെങ്കിൽ അതിനെ ഇവർ മറ്റൊരു രീതിയിൽ ചിത്രീകരിക്കുമായിരുന്നു.

കഴിഞ്ഞ 40 വർഷത്തെ പൊതുപ്രവർത്തനത്തിൽ ഞാൻ നേരിടാത്ത വെല്ലുവിളികൾ ഒന്നും തന്നെയില്ല. ചില അപ്രിയ സത്യങ്ങൾ സമൂഹത്തോട് പറഞ്ഞത് വഴി ധാരാളം ആളുകൾ എന്നെ ശത്രുപക്ഷത്തു നിർത്തിയിട്ടുണ്ട്. അവയെ ഒന്നും തന്നെ ഞാൻ കാര്യമാക്കിയിട്ടുമില്ല. എന്നാൽ ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നടന്നത് ഭീകരസഘടനകളുടേതടക്കം എനിക്ക് പരിചിതമല്ലാത്ത തരത്തിലുള്ള പരസ്യവും, രഹസ്യവുമായ വെല്ലുവിളികളും ആക്രമണവും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളുടെ ഇടപെടലുകളുമാണ്. കേരള സമൂഹം തിരഞ്ഞെടുപ്പുകാലത്ത് ആകെ അറിഞ്ഞത് ഈരാറ്റുപേട്ടയിലെ തേവരുപാറ എന്ന സ്ഥലത്ത് എനിക്ക് നേരെ ഉണ്ടായ അതിക്രമത്തിന്റെ വാർത്ത മാത്രമാണ് എന്നാൽ 179 ബൂത്തുകൾ ഉള്ള പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്ഡിപിഐ ഉൾപ്പെടെയുള്ള ജിഹാദി പ്രസ്ഥാനങ്ങൾക്ക് വേരോട്ടമുള്ള 26-ഓളം ബൂത്തുകളിൽ എന്നെ അനുകൂലിക്കുന്നവർക്ക് നേരെ നടന്ന കൈയേറ്റ ശ്രമങ്ങളും, ഭീഷണികളും ലോകം അറിഞ്ഞില്ല.

Read Also  :  ചാമ്പ്യൻസ് ലീഗ്; സെമി ഫൈനൽ ലൈനപ്പായി

ഞാൻ പറയുന്നതിന്റെ അർത്ഥമെന്തെന്ന് ഈ നാളുകളിൽ സ്വന്തം അനുഭവത്തിലൂടെ അറിയാവുന്ന ഒരു വലിയ സമൂഹം എന്നെ പിന്തുണച്ചപ്പോൾ അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യ മഹാരാജ്യത്ത് ജിഹാദികളെ പേടിച്ച് പോളിംഗ് ബൂത്തിൽ പോയി സ്വതന്ത്രമായി വോട്ടവകാശം രേഖപ്പെടുത്തുവാൻ എന്നെ അനുകൂലിക്കുന്ന നൂറുകണക്കിന് ആളുകൾക്ക് എന്റെ പൂഞ്ഞാർ നിയോകജകമണ്ഡലത്തിൽ കഴിയാതെ വന്ന കാര്യം പൊതുസമൂഹം അറിയണം.

20 ശതമാനത്തിൽ താഴെ വരുന്ന ജിഹാദികൾ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്ക്കളക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വർഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണ്. ഇത് ഇനി ആവർത്തിച്ചുകൂടാ. ഇത് ചില പ്രവണതകളുടെ തുടക്കമാണ് പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇതിനെ എതിർക്കേണ്ടത് എന്റെ കടമയാണെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു. ന്യൂനപക്ഷ പ്രീണനം നടത്തി ഏതുവിധേനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്ന മുന്നണി നേതൃത്വങ്ങൾ അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ജിഹാദി സംഘടനകളുടെ അജണ്ട മനപ്പൂർവ്വമോ, അല്ലാതെയോ കാണാതെ പോകുന്നു.

Read Also  :   കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം; വി. മുരളീധരന്‍

ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞ പല നേതാക്കളും, മണിക്കൂറുകൾകൊണ്ട് നിലപാട് തിരുത്തുന്നത് സംഘടിതമായ ഈ ശക്തിയുടെ സമ്മർദ്ദം എന്താണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് എസ്.ഡി.പി.ഐ നേതാവ് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോ ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിൽ 2031-ൽ ഞങ്ങൾ കേരളം ഭരിക്കുമെന്നും,2047-ൽ ഞങ്ങൾ ഇന്ത്യ ഭരിക്കുമെന്നും പറയുന്നു. ഹൈന്ദവ ഭൂരിപക്ഷമുള്ള ഇന്ത്യാ മഹാരാജ്യം ഭരിക്കുമെന്ന് പറയുന്നത് ഒരു മതേതര പാർട്ടിയുടെ നേതാവല്ല മറിച്ച് ഒരു വർഗീയ ന്യൂനപക്ഷ സംഘടനയുടെ നേതാവാണ്. ഇതിൽ നിന്നും നാം ഒന്നു മനസിലാക്കേണ്ടത് നമ്മുടെ രാജ്യത്ത് വരാൻ പോകുന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും നാളുകൾ അല്. മറിച്ച് വർഗീയ സംഘർഷങ്ങളുടെയും, ലഹളകളുടെയും അശാന്തിയുടെയും നാളുകൾ എന്നാണ്.

Read Also  :   സഭയുടെ ചരിത്രത്തിൽ ഇതാദ്യം; കന്യാസ്ത്രീകളെ പ്രണയിച്ച് വിവാഹം ചെയ്ത് സഹോദരന്മാരായ വൈദികർ

കഴിഞ്ഞ 7-8 വർഷത്തിൽ യൂറോപ്പിൽ നടന്ന കുടിയേറ്റങ്ങൾക്ക് ശേഷം ഉണ്ടായ തീവ്രവാദ ആക്രമണങ്ങളും, ആ രാജ്യങ്ങളിലെ ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താനും സമാധാനമായി ജീവിച്ചിരുന്ന ജനതയെ ഭീതിയുടെ ദിനങ്ങളിലേക്ക് തള്ളിവിട്ടതും നാം കണ്ടതാണ്. ഫ്രാൻസ്, ബെൽജിയം, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ ആക്രമണങ്ങൾ നമ്മുടെ മുൻപിലുണ്ട്. ലോകമെമ്പാടും വർഗീയ വിഭജനങ്ങളും, വർഗീയ അധിനിവേശങ്ങളും ഉണ്ടായപ്പോൾ അവർക്കെല്ലാം അഭയം നൽകിയ നാടാണ് നമ്മുടെ ഭാരതം. യഹൂദന്മാർ ലോകമെമ്പാടും പീഡിപ്പിക്കപ്പെട്ടപ്പോഴും, പേർഷ്യയിൽ നിന്നും (ഇന്നത്തെ ഇറാൻ ) വർഗീയ അധിനിവേശത്തിന്റെ പേരിൽ പലായനം ചെയ്ത റ്റാറ്റാ, ഫിറോസ്ഗാന്ധി (ഇന്ദിരാഗാന്ധിയുടെ ഭർത്താവ്) എന്നിവരുടെ പൂർവ്വികരായ പാഴ്സികൾക്കും അഭയം നൽകിയ വലിയ പാരമ്പര്യമാണ് നമ്മുടെ ഭാരതത്തിനുള്ളത്.

1947-ൽ മതത്തിന്റെ പേരിലാണ് ഈ മഹാരാജ്യത്തെ വെട്ടി മുറിച്ചത്. അങ്ങനെ സ്ഥാപിക്കപ്പെട്ട പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അവിടെ ന്യൂനപക്ഷമായിരുന്ന ഹിന്ദുക്കൾക്കും, സിഖുകാർക്കു, ക്രൈസ്തവർക്കും എന്ത് തരത്തിലുള്ള സംരക്ഷണമാണ് ലഭിച്ചത്, എന്തുകൊണ്ട് അവർ കൂട്ടക്കൊലക്ക് ഇരയായി, എന്തുകൊണ്ട് അവർ നാടുവിട്ട് ഇന്ത്യയിലേക്ക് വരേണ്ടി വന്നത് എന്നും നാം ആലോചിക്കേണ്ടതാണ്. ഭാരതത്തിന്റെ മണ്ണിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ട് ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ജിഹാദികളുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങൾ ഈ രാജ്യത്തെ സമാധാനം കാംക്ഷിക്കുന്ന എല്ലാ മതേതര പാർട്ടികളും ഒരുമിച്ച് നിന്ന് എതിർക്കേണ്ടത് തന്നെയാണ്. എന്നെ വിമർശിക്കുന്ന മാവോയിസ്റ്റുകളും, ജിഹാദികളും ഹിന്ദുസ്ഥാൻ എന്ന വാക്കിനർത്ഥം മനസ്സിലാക്കിയാൽ നന്ന്…

പി സി ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button