ഐപിഎല്ലിൽ സൺ റൈസേഴ്സിനെതിരായ മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത ബാംഗ്ലൂരിന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ കോഹ്ലി 33 റൺസിൽ നിൽക്കെ ഔട്ടായിരുന്നു. ഔട്ടായതിനുശേഷം ഡ്രസിങ് റൂമിലേക്ക് നടക്കുന്നതിനിടെ തന്റെ രോഷം കോഹ്ലി പ്രകടിപ്പിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബൗണ്ടറി ലൈനിനോട് രോഷം തീർത്ത കോഹ്ലി ഡഗൗട്ടിലേക്ക് കയറും മുമ്പേ ബാറ്റ് കൊണ്ട് കസേരയിലും തന്റെ രോഷം തീർത്തു. കോഹ്‌ലിയുടെ ഈ പ്രവർത്തിയിൽ താരത്തിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഐപിഎൽ നിയമാവലിയിൽ ക്രിക്കറ്റ് ഉപകരണങ്ങൾ നശിപ്പിക്കാൻ പാടില്ലെന്ന് പരാമർശിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച താരത്തിനെതിരെ അച്ചടക്ക നടപടി ഉടൻ ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വ്യക്തമാക്കുന്നത്.
Post Your Comments