Latest NewsKeralaNews

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം; വി. മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കാരണവർക്ക് എന്തും ആകാമെന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. കോവിഡ് ബാധിതനായ ആൾ ആശുപത്രിയിൽ വരുമ്പോഴും, ആശുപത്രി വിടുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതൽ മുഖ്യമന്ത്രി പാലിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

ഏപ്രിൽ നാലിന് മുഖ്യമന്ത്രിക്ക് കോവിഡ് ബാധിച്ചെന്നാണ് മെഡിക്കൽ കോളേജ് അറിയിച്ചത്. രോഗബാധിതനായ ആൾ ഏപ്രിൽ നാലിന് റോഡ് ഷോയും നടത്തി. ആരോഗ്യമന്ത്രി മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്. കോവിഡ് രോഗബാധ കൂടിയിരിക്കുന്ന സാഹചര്യത്തിൽ സാമാന്യ മര്യാദ മുഖ്യമന്ത്രി കാണിച്ചില്ലെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button