ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനൽ ലൈനപ്പായി. ബെറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളിന് തോൽപിച്ച് റയൽ മാഡ്രിഡുമാണ് അവസാന നാലിൽ ഇടം നേടിയത്. നേരത്തെ ചെൽസിയും പിഎസ്ജിയും സെമി ബെർത്തുറപ്പിച്ചിരുന്നു. ആദ്യ സെമിയിൽ സ്പാനിഷ് ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയെ നേരിടും. മികച്ച ഫോമിൽ തുടരുന്ന ചെൽസിയെ മറികടക്കുക റയലിന് എളുപ്പമായിരിക്കില്ല.
അതേസമയം വരാനെയും ഹസാർഡും സെമി ഫൈനലിന് മുമ്പ് ടീമിൽ തിരിച്ചെത്തുന്നതോടെ റയലും ശക്തമാകും. ഏപ്രിൽ 27 നാണ് ആദ്യ പാദ സെമി ഫൈനലുകൾ നടക്കുക. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിൽ പ്രീമിയർ ലീഗ് ശക്തരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ടീം പിഎസ്ജിയുമാണ് നേർക്കുനേർ ഏറ്റുമുട്ടുന്നത്.
അറേബ്യൻ രാജ്യങ്ങളിലെ സമ്പന്നമാരുടെ ഉടമസ്ഥതയിലുള്ള രണ്ട് ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടുന്നതും എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. കഴിഞ്ഞ തവണ ഫൈനലിലെത്തിയ പിഎസ്ജി കിരീടം ലക്ഷ്യം വെച്ചാണ് സെമി പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം തന്നെയാണ് സിറ്റിയുടെയും ലക്ഷ്യം.
Post Your Comments