ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചി കാമാക്ഷി അമ്മൻ ക്ഷേത്ര ഭിത്തികളിൽ വ്യാപകമായി പോസ്റ്റർ പതിപ്പിച്ച് ഇവാഞ്ചലിക്കൽ മിഷനറിമാർ. ‘യേശു തമിഴ്‌നാടിനെ അനുഗ്രഹിക്കട്ടെ’ എന്ന പോസ്റ്ററാണ് ക്ഷേത്ര ഭിത്തികളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വി.സി.കെ, നാം തമിഴർ കക്ഷി എന്നിവയാണ് പോസ്റ്റർ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നാണ് സൂചന. ക്രിസ്ത്യൻ എൻജിഒകളുടെ പങ്കിനെക്കുറിച്ചും ആരോപണമുണ്ട്. ക്ഷേത്ര ഭിത്തിയിലും പരിസരത്തുമായി നടത്തിയ പോസ്റ്റർ പ്രചാരണത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മുന്നണി, ബിജെപി, ഹിന്ദു മക്കൾ കക്ഷി എന്നിവർ രംഗത്തെത്തി. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മക്കൾ കക്ഷി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ മതപരിവർത്തനം നടത്താനുള്ള ശ്രമങ്ങളാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ദൈവശാസ്ത്രത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി മിഷനറിമാർ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ബൈബിൾ പരിശീലനം മുതൽ മാസത്തിലൊരിക്കലുള്ള പ്രാർത്ഥന വരെ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments