KeralaLatest NewsNews

മഅദനിയുടെ മോചനത്തിനും ചികിത്സക്കുമായുള്ള സാമ്പത്തിക സമാഹരണത്തില്‍ സഹകരിക്കണം :  മതപണ്ഡിതന്‍മാരുടെ ആഹ്വാനം

കൊച്ചി: ബംഗളൂരുവില്‍ കടുത്ത രോഗബാധിതനായി കഴിയുന്ന മതപണ്ഡിതനായ അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനത്തിനും രോഗശമനത്തിനും റമദാനിലെ പുണ്യദിനങ്ങളില്‍ പ്രാര്‍ഥിക്കണമെന്ന് ആഹ്വാനം. നിയമസഹായത്തിനും ചികിത്സക്കും വേണ്ടി നടക്കുന്ന സാമ്പത്തിക സമാഹരണത്തില്‍ സഹകരിക്കണമെന്നും വിവിധ പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.

Read Also : ഇന്ത്യയില്‍ 150 കോടിയുടെ ലഹരിമരുന്നുമായി പാക് പൗരന്‍മാര്‍ അറസ്റ്റില്‍

സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, മര്‍കസ് ഡയറക്ടര്‍ അബ്ദുല്‍ ഹക്കീം അസ്ഹരി കാന്തപുരം, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി, ജാമിഅ മന്നാനിയ പ്രിന്‍സിപ്പല്‍ കെ.പി. അബൂബക്കര്‍ ഹസ്രത്ത്, സംസ്ഥാന കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി നജീബ് മൗലവി മമ്ബാട്, ദക്ഷിണ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദുകുഞ്ഞ് മൗലവി, പി.എം.എസ്.എ. ആറ്റക്കോയ തങ്ങള്‍, അബ്ദുല്‍ ഹമീദ് ബാഖവി, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി, മുജീബ് റഹ്മാന്‍ അസ്‌ലമി, നവാസ് മന്നാനി പനവൂര്‍ തുടങ്ങിയവരാണ് അഭ്യര്‍ത്ഥന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button