Latest NewsKeralaNattuvarthaNews

കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ടിജു ജോർജിനെതിരെ അനവധി പരാതികൾ

കൊച്ചി: കേരളത്തിൽ അങ്ങോളമിങ്ങോളം അനേകം പീഡനകേസുകളാണ് ടിജു ജോർജിനെതിരെ നിലവിലുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ടിജു വീണ്ടും ആരെയെല്ലാം പറ്റിച്ചിട്ടുണ്ടെന്നും പീഡിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. എറണാകുളം സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ ഐശ്വര്യ ഡോങ്റെയുടെ മേല്‍ നോട്ടത്തില്‍ എറണാകുളം അസി. കമ്മിഷണര്‍ ബി.ഗോപകുമാര്‍, പനങ്ങാട് പൊലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍.സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പരാതി ലഭിച്ചതോടെ സംസ്ഥാനം വിട്ട പ്രതിക്കായി ബെംഗളൂരുവില്‍ ഉള്‍പ്പടെ നടത്തിയ തിരച്ചിലിനൊടുവിലായിരുന്നു അറസ്റ്റ്. ഇയാള്‍ കൂടുതല്‍ പേരെ കേരളത്തിലും സമാന രീതിയില്‍ വലയില്‍ വീഴ്‌ത്തിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

Also Read:വെള്ളം തേടിയെത്തിയ പുലിക്കുട്ടി കിണറ്റിൽ വീണു; വിദഗ്ധമായി രക്ഷപ്പെടുത്തി വനംവകുപ്പ്; വൈറലായി വീഡിയോ

ഇതിനിടെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കെന്നു പറഞ്ഞ് കുമ്ബളത്തുള്ള റിസോര്‍ട്ടിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്നു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു തവണ കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത് ബലം പ്രയോഗിച്ച്‌ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. ടിജുവിനെതിരെ മലേഷ്യയിലും ദുബായിലും സമാന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹ വെബ്സൈറ്റിലൂടെ വിവാഹ വാഗ്ദാനം നല്‍കി 17 പെണ്‍കുട്ടികളില്‍നിന്ന് പണം തട്ടിയ കേസില്‍ 2013ല്‍ മലേഷ്യയില്‍നിന്ന് കയറ്റി അയച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം സ്വദേശിനി ഇയാള്‍ക്കെതിരെ നല്‍കിയ സമാന തട്ടിപ്പു കേസില്‍ ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം സൗത്ത് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ലൈംഗിക പീഡനം നടന്നത് കുമ്ബളത്തുള്ള സ്വകാര്യ റിസോര്‍ട്ടിലായതിനാല്‍ കേസ് ആ പരധിയിലെ സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വെബ്‌സൈറ്റിലൂടെയാണ് യുവാവ് പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതെന്നും യുവതി പറഞ്ഞു. മെസേജ് അയച്ച്‌ വിവാഹത്തിന് താല്‍പര്യമറിയിച്ചതിനെ തുടര്‍ന്ന് ആദ്യം ആലോചനയില്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെങ്കിലും തുടര്‍ച്ചയായി അഭ്യര്‍ത്ഥന വന്നപ്പോള്‍ വീട്ടുകാരുമായി ആലോചിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏതാനും സുഹൃത്തുക്കളുമൊത്തുകൊച്ചിയില്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ അമ്മയും മുത്തശ്ശിയുമുള്ളപ്പോള്‍ എത്തി പെണ്ണു കാണുകയായിരുന്നെന്നു യുവതി പറഞ്ഞു. അച്ഛനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട യുവതി മാതാവിന്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. ആരും ഇല്ലെന്ന ഈ സാഹചര്യം തിരിച്ചറിഞ്ഞായിരുന്നു പീഡനവും വഞ്ചിക്കലും.

വിദേശത്ത് പൈലറ്റാണെന്നും ആദ്യഭാര്യ മരിച്ചു പോയെന്നുമാണ് യുവതിയോടും വീട്ടുകാരോടും പറഞ്ഞു വിശ്വസിപ്പിച്ചത്. തെളിവായി പൈലറ്റിന്റേതെന്നു തോന്നുന്ന യൂണിഫോം ധരിച്ച ഫോട്ടോ കാണിക്കുകയും ചെയ്തു. ഇതു വിശ്വസിച്ചാണ് വിവാഹത്തിനു സമ്മതിച്ചതെന്നു യുവതി പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് വിവാഹാലോചന നടന്നത്. ഒരു മാസത്തിനകം വിവാഹം നടത്തണമെന്നും പറഞ്ഞു. തനിക്ക് ബന്ധുക്കളുമായി കാര്യമായ അടുപ്പമില്ലാത്തതിനാല്‍ വിവാഹ സമയത്ത് മാത്രം അടുത്ത ബന്ധുക്കളെ അറിയിക്കാമെന്നാണ് പറഞ്ഞിരുന്നത്.

ഇതിനിടെ ഇയാള്‍ വിദേശത്തു പോയി മടങ്ങിയെത്തിയെന്നും തന്റെ പിറന്നാള്‍ ആണെന്നും സുഹൃത്തുക്കളെല്ലാമുണ്ടെന്നും പറഞ്ഞ് റിസോര്‍ട്ടിലേയ്ക്കു ക്ഷണിച്ചു. അവിടെ സുഹൃത്തുക്കളെ മറ്റൊരു മുറിയിലാക്കി തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നു യുവതി പറയുന്നു. പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ നമ്മള്‍ വിവാഹം കഴിക്കാനുള്ളവരല്ലേ എന്നു പറഞ്ഞു കരയുകയായിരുന്നു. പിന്നീട് ഒരു തവണ കാറില്‍ വച്ചു കയ്യേറ്റം ചെയ്യുകയും പരാതിപ്പെടുമെന്നു പറഞ്ഞപ്പോള്‍ കൈ ഞരമ്ബ് മുറിച്ച്‌ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു.

ഇയാള്‍ക്കു ഭാര്യയുണ്ടെന്നും ഗര്‍ഭിണിയാണെന്നുമുള്ള വിവരം പിന്നീടാണ് അറിയുന്നത്. ഇതിനിടെ മറ്റൊരു യുവതിയുമായി ചേര്‍ത്തലയിലെ ഒരു വീട്ടില്‍ താമസിച്ചെന്ന് അറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് അത് ഇയാളുടെ ഭാര്യയാണെന്ന് തിരിച്ചറിയുന്നത്. വഞ്ചിക്കുകയാണ് എന്നറിഞ്ഞതോടെ തളര്‍ന്നു പോയ യുവതി മാതാവുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയുണ്ടാകാത്തത് പ്രതിയുടെ പിതാവിന്റെ ഇടപെടലിലാണെന്നാണ് സംസയം. അച്ഛന്‍ യുവതിയെ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നു. നഷ്ടപരിഹാരമായി പണം നല്‍കാമെന്നായിരുന്നു പിതാവിന്റെ വാഗ്ദാനം. ഇത് യുവതി നിരസിക്കുകയായിരുന്നു.

ഇയാള്‍ക്ക് ബാങ്കില്‍ ലോണടയ്ക്കാനുണ്ടെന്നു പറഞ്ഞപ്പോള്‍ 25 പവന്‍ സ്വര്‍ണം കൊടുത്തു. പിന്നീട് പരാതി നല്‍കുമെന്നു വന്നതോടെ പത്തു പവന്‍ സ്വര്‍ണം മടക്കി നല്‍കുകയായിരുന്നത്രെ. പരാതി നല്‍കിയതോടെ ഇയാള്‍ സ്ഥലത്തു നിന്നു മുങ്ങിയിരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിയ്ക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button