വ്യത്യസ്ത തരത്തിലുള്ള രൂപവും ശബ്ദവും ഉള്ള ബൈക്കുകൾ റൈഡിംഗ് യുവാക്കള്‍ക്കൊരു ഹരമാണ്. അതുകൊണ്ടു തന്നെ ബൈക്ക് റൈഡിംഗില്‍ വേറിട്ടൊരു ആശയവുമായി എത്തിയിരിക്കുകയാണ് ആലിബാബ. ഒറ്റ ചക്രത്തില്‍ ഓടിക്കാന്‍ സാധിക്കാവുന്ന തരത്തിലുള്ള പുതിയ ഇലക്ട്രിക് ബൈക്കാണ് അലിബാബ പുറത്ത് ഇറക്കിയിരിക്കുന്നത്.
Read Also : വിഷു നാളിൽ ഗുരുവായൂരപ്പന് വെണ്ണക്കണ്ണന്റെ ചിത്രം സമര്‍പ്പിച്ച് മുസ്ലിം യുവതി
വാഹന പ്രേമികള്‍ക്കിടയില്‍ ഈ ബൈക്കിന് എത്രത്തോളം സ്വീകാര്യത ഉണ്ടാകുമെന്നത് അറിയേണ്ടതു തന്നെയാണ്. 1,500 ഡോളര്‍ ( ഏകദേശം 1.34 ലക്ഷം രൂപ ) ആണ് ഇതിന്റെ വില.സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും ഇന്ധന ടാങ്കും ചേര്‍ന്ന പ്രത്യേക തരത്തിലാണ് ബൈക്കിന്റെ രൂപകല്പന. പിന്നില്‍ ഒരു സീറ്റുമുണ്ട്. മുന്നിലേക്ക് ആഞ്ഞാല്‍ ഇ – ബൈക്ക് ഓടിതുടങ്ങും. പിന്നിലേക്ക് ചാഞ്ഞാല്‍ വേഗത കുറയ്ക്കാന്‍ സാധിക്കും. 3.48 കിലോമീറ്റര്‍ വേഗതയില്‍ ഈ ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും.
ബൈക്കിലെ ഇലക്ട്രിക് മോട്ടോര്‍ 2,000 വാട്ട് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു .പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ 60-100 കിലോമീറ്റര്‍ നല്‍കുന്നതാണ് ഇവിക്കുള്ളിലെ പാനസോണിക് ബാറ്ററി പായ്ക്ക്. ഈ ബൈക്ക് ഫുള്‍ ചാര്‍ജ് ആകാന്‍ വേണ്ടി വരുന്ന സമയം മൂന്ന് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ്. 40 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. സൈക്കിള്‍ കഴിഞ്ഞാല്‍ ഏറ്റവും ഭാരം കുറഞ്ഞ വാഹനം ആകും ഇത്.
Post Your Comments