COVID 19Latest NewsKeralaNewsIndia

അന്ന്- ‘മരുന്ന് ക്യൂബയിൽ നിന്ന്, സ്വന്തമായി വാക്സിൻ’; ഇന്ന്- 50 ലക്ഷം വാക്സിൻ എത്തിക്കണമെന്ന് കേന്ദ്രത്തോട് കേരളം

സർക്കാരിൻ്റെ മുൻനിലപാടുകളും അറിയിപ്പുകളുമാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നത്.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള സർക്കാരിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും മുൻനിലപാടുകളും നിയന്ത്രണത്തിൽ വരുത്തിയ അലംഭാവവും ചർച്ചയാക്കി സോഷ്യൽ മീഡിയ. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തിയതാണ് ഇപ്പോഴത്തെ രോഗവ്യാപനത്തിൻ്റെ കാരണമെന്നാണ് സാമൂഹ്യനിരീക്ഷകർ വിലയിരുത്തുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് സർക്കാരിൻ്റെ മുൻനിലപാടുകളും അറിയിപ്പുകളുമാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നത്. കേരളത്തിന് അടിയന്തിര വാക്സിൻ എത്തിക്കണമെന്ന ആരോഗ്യവകുപ്പിൻ്റെ കത്താണ് ഇപ്പോഴത്തെ ഈ കുത്തിപ്പൊക്കലിന് കാരണം.

Also Read:‘ഏറെ സന്തോഷമുള്ള ദിവസം’, ജലീലിന്റെ രാജിയിൽ പ്രതികരിച്ച് നിയമന അട്ടിമറിക്കിരയായ ഉദ്യോഗാര്‍ത്ഥി

മാർച്ച് 27 2020: ‘കൊറോണയെ നേരിടാൻ ക്യൂബയിൽ നിന്നും മരുന്ന് കൊണ്ടുവരുന്ന കാര്യം ആലോചനയിലാണ്. കൊറോണ വൈറസ് രോഗത്തെ നേരിടാൻ ക്യൂബയിൽ വികസിപ്പിച്ചെടുത്ത മരുന്ന് കൊണ്ടുവരുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്.’ – മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നവംബർ 30 2020: ‘കേരളം സ്വന്തമായി കോവിഡ് വാക്‌സിൻ നിർമ്മിക്കും. വാക്സിൻ നിർമ്മാണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കും. നിപ, ചിക്കൻഗുനിയ പോലുള്ള രോഗങ്ങൾ പടർന്ന് പിടിച്ച നാടാണ് കേരളം. അതിനാൽ സംസ്ഥാനത്തിന് സ്വന്തം നിലയ്ക് വാക്സിൻ നിർമ്മിക്കാൻ സാധിക്കും. ഇതിനാവശ്യമായ ഗവേഷണങ്ങൾ നടത്തും. ഇത്തരം ശ്രമങ്ങൾ ഭാവിയിലേക്കുള്ള കരുതലാണ്. വാക്സിൻ നിർമ്മിക്കുന്നതിന് സാധ്യതകൾ മനസിലാക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്’. മുഖ്യമന്ത്രി വ്യക്തമാക്കി.

ഏപ്രിൽ 12 2021: 50 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് കത്തയച്ചു. അടുത്ത മൂന്ന് ദിവസത്തേക്ക് വാക്സിനേഷൻ നടത്താൻ വാക്സിൻ തികയില്ല. കൂടുതൽ ഡോസ് വാക്സിൻ വേണമെന്നായിരുന്നു മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്.

Also Read:സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കനത്ത മഴയ്ക്കും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത

അതേസമയം, സംസ്ഥാനത്ത് വാക്സീൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറാൻ പോകുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പ്രതികരിച്ചിരുന്നു. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

കൊവിഡ് വാപനത്തിൻ്റെ ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനം രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. വാക്സിൻ ഉത്പാദനം വേഗത്തിലാക്കണമെന്നായിരുന്നു സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാൽ, വാക്സിൻ നൽകിയപ്പോൾ ഏറ്റവും കുറവ് തോതിൽ, മന്ദഗതിയിൽ വാക്സിൻ നൽകിയതും കേരളമാണെന്ന് കേന്ദ്രം തന്നെ അറിയിച്ചതാണ്. കൊവിഡ് വ്യാപന സമയത്ത് കേന്ദ്ര വിമർശിച്ച കേരളം ഇപ്പോൾ വാക്സിൻ ഡോസ് എത്രയും പെട്ടന്ന് നൽകണമെന്ന് അഭ്യർത്ഥിക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. കൊവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രം പരിശ്രമിക്കുന്നതിൻ്റെ ഏറ്റവും വലിയ തെളിവാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button