മലപ്പുറം : അവഗണിക്കപ്പെട്ട യുവത്വത്തിന് വലിയൊരു ആശ്വാസമാണ് ജലീലിന്‍റെ രാജിയെന്ന് നിയമന അട്ടിമറിക്കിരയായ ഉദ്യോഗാര്‍ത്ഥി സഹീര്‍ കാലടി. ജലീൽ മറ്റ് വഴികൾ ഇല്ലാത്തത് കൊണ്ടാണ് രാജി വെച്ചത്. ഇത് നേരത്തെ തന്നെ ചെയ്യേണ്ടതായിരുന്നു. നീണ്ട കാലം നടത്തിയ പോരാട്ടം ഫലം കണ്ടിരിക്കുന്നുവെന്നും ഏറെ സന്തോഷമുള്ള ദിവസമാണെന്നും സഹീർ പറഞ്ഞു.
2016ൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജർ തസ്തികയിലേക്ക് സഹീർ കാലടി അപേക്ഷ നൽകിയിരുന്നു. അന്ന് സഹീർ പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്സിലെ ഫിനാൻസ് മാനേജരായിരുന്നു. നിഷ്കർഷിച്ച യോഗ്യതകളെല്ലാം തനിക്ക് ഉണ്ടായിരുന്നെന്നും മന്ത്രി ജലീൽ പിന്നീട് അദീബിന് വേണ്ടി തസ്തികയുടെ യോഗ്യതയിൽ തിരുത്തൽ വരുത്തിയെന്നുമായിരുന്നു സഹീറിന്‍റെ പരാതി.
Post Your Comments