UAELatest NewsNewsGulf

പ്രവാസി യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: പ്രവാസി യുവതിയെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ മുവൈലി ഏരിയയിലാണ് യുവതിയെ അഞ്ചുനില കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഷ്യക്കാരിയായ യുവതിയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read Also : വിദഗ്ദ്ധ ചികിത്സയ്ക്കായി യൂസഫലി അബുദാബിയിലെത്തി, യാത്ര തിരിച്ചത് രാജകുടുംബം അയച്ച പ്രത്യേക വിമാനത്തില്‍

21 വയസുള്ള യുവതിയുടെ വിവാഹം, സ്വദേശത്ത് വെച്ച് 70 വയസുകാരനുമായി നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചത് അറിഞ്ഞതോടെ യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഈ വിവാഹത്തിന് സമ്മതിക്കാന്‍ യുവതിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് യുവതിയും കുടുംബാംഗങ്ങളും തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. പഠനം തുടരാനാണ് ആഗ്രഹമെന്നും തന്നെക്കാള്‍ വളരെയധികം പ്രായം കൂടിയ ആളെ വിവാഹം ചെയ്യാന്‍ താത്പ്പര്യമില്ലെന്നും യുവതി വീട്ടുകാരെ അറിയിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button