Latest NewsKeralaNattuvarthaNews

ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നുന്നത്‌ ഇപ്പോഴാണ്; കെ.എം ഷാജിയെ ട്രോളി പി.വി അന്‍വര്‍

പിടിച്ചെടുത്ത പണത്തിന്​ തന്‍റെ കൈയ്യില്‍ രേഖയുണ്ടെന്നും ഒരു ദിവസത്തെ സമയം വേണമെന്നുമാണ്​ ഷാജിയുടെ വാദം.

കോഴിക്കോട്​: മുസ്​ലിം ലീഗ്​ നേതാവ്​ കെ.എം. ഷാജി എം.എല്‍.എയുടെ കണ്ണൂര്‍ അലവില്‍ മണലിലെ വീട്ടില്‍ കോഴിക്കോട്​ വിജിലന്‍സ്​ സംഘം നടത്തിയ റെയ്​ഡില്‍ കണക്കില്‍പെടാത്ത 50 ലക്ഷം രൂപ കണ്ടെടുത്തു. ഈ സംഭവത്തിൽ ഷാജിയ്ക്ക് നേരെ പരിഹാസവുമായി പി.വി അന്‍വര്‍ എം.എല്‍.എ. മുമ്ബ്​ കെ.എം ഷാജി പറഞ്ഞ ഇഞ്ചി കൃഷി​യെ പരിഹസിച്ചാണ്​ അന്‍വറിന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റ്​.

ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത്‌ ഇപ്പോഴാണെന്ന്​ ഫേസ്​ബുക്കില്‍ കുറിച്ച അന്‍വര്‍ മറ്റൊരു പോസ്റ്റില്‍ ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം ‘ഇഞ്ചിയിട്ട ചായ’ എന്ന അടിക്കുറിപ്പും ചേര്‍ത്തിട്ടുണ്ട്​.

read also: വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്റെ വാഹനത്തിൽ നിന്നും രേഖകൾ ഇല്ലാത്ത പണം പിടികൂടി വിജിലൻസ്; പിടിച്ചെടുത്തത് 85000 രൂപ
​എന്നാല്‍ പിടിച്ചെടുത്ത പണത്തിന്​ തന്‍റെ കൈയ്യില്‍ രേഖയുണ്ടെന്നും ഒരു ദിവസത്തെ സമയം വേണമെന്നുമാണ്​ ഷാജിയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button