മലപ്പുറം: തിരൂരങ്ങാടിയിലെ ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ചൂണ്ടിക്കാണിച്ചു കെപിഎ മജീദ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചതിനെ പരിഹസിച്ച പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി പികെ അബ്ദുറബ്ബ്. പ്രദേശത്തെ പഞ്ചായത്ത് മുതല്‍ എംഎല്‍എ, എംപി പദവികളെല്ലാം വഹിച്ചത് മുസ്ലിം ലീഗ് ആയിരുന്നുവെന്നും മജീദ് ചെയ്യുന്നത് പ്രഹസനവുമാണെന്നുമയിന്നു പിവി അന്‍വറിന്റെ പ്രതികരണം. ഇതിന് തിരൂരങ്ങാടി മുന്‍ എംഎല്‍എ പികെ അബ്ദുറബ്ബ് സമൂഹമാധ്യമത്തിലൂടെ മറുപടി നൽകിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ…
2019 മെയ് മാസം പൊതുപ്രവര്‍ത്തനം നിര്‍ത്തിയ ഒരു MLA നിലമ്ബൂരിലിരുന്ന് തിരൂരങ്ങാടിയെക്കുറിച്ച് കണ്ണീര്‍ പൊഴിക്കുന്നുണ്ടെന്ന് കേട്ടു. ആMLA യുടെ നല്ല നടപ്പിന് ഇനിയൊരു ഡോസ് കൂടി ആവശ്യമുണ്ടാവില്ലെന്ന് തോന്നുന്നു.
read also; ലക്ഷദ്വീപിലെ വിവിധ മേഖലകളില്‍ അതീവ സുരക്ഷ വര്‍ദ്ധിപ്പിച്ചു
പ്രിയപ്പെട്ട നിലമ്ബൂരിലെ MLA,
തിരൂരങ്ങാടിയിലെ വിഷയം പശ്ചിമഘട്ടത്തിലെ മഴ മേഘങ്ങള്‍ ജപ്പാനിലേക്ക് പോയതല്ല, തിരൂരങ്ങാടിയില്‍ ഞാന്‍ MLA യായിരുന്ന സമയത്ത് തിരൂരങ്ങാടി താലൂക്കാസ്പത്രിയില്‍ അഞ്ചു വെന്‍്റിലേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. ആ വെന്‍്റിലേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ ജീവനക്കാരെപ്പോലും നിയമിക്കാതെ കഴിഞ്ഞ സര്‍ക്കാര്‍ തിരൂരങ്ങാടിയോട് വിവേചനം കാണിക്കുകയും ചെയ്തിരുന്നു.
കോവിഡ് മഹാമാരി വ്യാപിച്ചതോടെ ആ വെന്‍്റിലേറ്ററുകള്‍ മറ്റെങ്ങോട്ടോ മാറ്റി സ്ഥാപിച്ചിരിക്കുന്നു. അതാണിവിടുത്തെ പ്രധാന പ്രശ്നം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമായിരുന്നു സര്‍ക്കാറിന്‍്റെ ഈ കൊലച്ചതി. അതായത്, ആഫ്രിക്കയിലൊക്കെ പോയി അങ്ങ് സ്വര്‍ണ്ണം കുഴിക്കുന്ന നേരത്ത്, കരിമ്ബുലിയുമായൊക്കെ സുല്ലിടുന്ന ആ സമയത്ത്… അപ്പോഴായിരുന്നു അത്…!
ഇലക്ഷന്‍ പ്രഖ്യാപിച്ച തക്കം നോക്കി തിരൂരങ്ങാടി താലൂക്കാസ്പത്രിയിലെ വെന്‍റിലേറ്ററുകള്‍ സര്‍ക്കാര്‍ മറ്റൊരിടത്തേക്കു മാറ്റി. അതിനെതിരെ ജയിച്ചു വന്ന
MLAയല്ലാതെ പിന്നാരാണ് പരാതി പറയേണ്ടത്. നിലമ്ബൂരിലൊക്കെ ലോക്കല്‍ സെക്രട്ടറി നേരിട്ട് തിരുവനന്തപുരത്ത് പോയി മന്ത്രിമാര്‍ക്ക് നിവേദനം നല്‍കലാണല്ലോ പതിവ്, MLA ക്ക് റോളൊന്നുമില്ലല്ലോ. എന്നാല്‍ തിരൂരങ്ങാടിയില്‍ അങ്ങനെയല്ല, ആഫ്രിക്കന്‍ കാടുകളിലിരുന്ന് നിലമ്ബൂര്‍ തെരുവുകളില്‍ ഫ്ലെക്സ് വെപ്പിക്കലല്ല തിരൂരങ്ങാടിയിലെ വികസനം. ഇവിടെ ജനങ്ങള്‍ക്കൊരു MLAയുണ്ട്. ആ MLA ജപ്പാനിലും, ആഫ്രിക്കയിലുമല്ല, ഒരു വിളിപ്പാടകലെ ജനങ്ങള്‍ക്കിടയില്‍ത്തന്നെയുണ്ട്.
പിന്‍കുറി: ആദ്യഡോസ് നന്നായി ഫലം ചെയ്തിട്ടുണ്ട്. മൂരി, കാള തുടങ്ങിയ അധിക്ഷേപങ്ങളൊക്കെ നിര്‍ത്തിയല്ലോ,
സന്തോഷം.
Post Your Comments