നിലമ്പൂർ : പ്രതിപക്ഷ നേതാവ് വിഡി സതീശനെ ട്രോളി എംഎല്‍എ പിവി അന്‍വര്‍. കൊവിഡ് മരണനിരക്ക് കുറച്ചുകാണിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇതേകുറിച്ച് വ്യാപക പരാതി ഉയരുന്നുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞിരുന്നു . മരണനിരക്ക് കുറച്ചുകാട്ടുകയാണെങ്കില്‍ കൊവിഡ് ബാധിച്ച് മരിച്ചുപോയവരുടെ മക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ലഭിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.
read also: കൊവിഡ് 19: ജീവന്‍ നഷ്ടപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ കേന്ദ്ര സഹായം
മെലിഞ്ഞ്, എല്ലും തോലുമായ സിംഹത്തിന്റെ ചിത്രം നല്‍കികൊണ്ട് വിഡി സതീശന്‍ കാലാകാലം പ്രതിപക്ഷ നേതാവായി തന്നെ തുടരുമെന്ന ട്രോൾ പങ്കുവയ്ക്കുകയാണ് പിവി അന്‍വർ. ‘LDF 3.0’ ഉണ്ടാകുമെന്ന കാര്യം ഇപ്പോഴേ ഉറപ്പാണെന്നും എംഎല്‍എ പറയുന്നു.
കുറിപ്പ്
‘എത്ര ഗ്രൂപ്പ് ഉണ്ടെങ്കിലും ഇനി എത്രയെണ്ണം പുതിയതായി ഉണ്ടായാലും അദ്ദേഹം ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും..
കാലാകാലം പ്രതിപക്ഷ നേതാവായി അദ്ദേഹം തുടരുകയും ചെയ്യും..
ഒന്ന് ഇപ്പോളേ ഉറപ്പാണ്..
LDF 3.0’
Post Your Comments