Latest NewsKeralaNews

‘രാഹുല്‍ ഗാന്ധി നെഹ്‌റുവിന്റെ കുടുംബത്തില്‍ നിന്ന് തന്നെയുള്ളതാണോ എന്ന് സംശയം, ഡിഎന്‍എ പരിശോധിക്കണം: പി.വി അന്‍വര്‍

മലപ്പുറം: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍. രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് പിവി അന്‍വര്‍. നെഹ്റുവിന്റെ കുടുംബത്തില്‍ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. ഗാന്ധിയെന്ന പേര് കൂടെ ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനാണ് രാഹുല്‍.

Read Also: കേരളത്തില്‍ ഇത്തവണ ചരിത്രം മാറും, പിണറായി വിജയനെ ആര്‍ക്കും വിശ്വാസമില്ല: കെ സുരേന്ദ്രന്‍

എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്.

‘പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമേ വിളിക്കുകയുള്ളു. മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സര്‍ക്കാര്‍ ജയില്‍ അടക്കാത്തതെന്തെന്നാണ് രാഹുല്‍ ചോദിച്ചത്. നെഹ്‌റു കുടുംബത്തില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളത്. രാഹുല്‍ ഗാന്ധി മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണ്’ പി വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button