KeralaNattuvarthaLatest NewsNews

‘കമ്മ്യൂണിസ്റ്റുകളെക്കൊണ്ട് നാടിന് ചില ഗുണങ്ങള്‍ ഉണ്ടെന്ന് മനസിലായില്ലേ’ തോമസ് ഐസക്കിന് മറുപടിയുമായി സന്ദീപ് വാചസ്പതി

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയര്‍ന്ന്, റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസര്‍ഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആര്‍ പാണത്തൂര്‍ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണ്. തോറ്റു തുടങ്ങി എന്ന തോന്നല്‍ ജയിക്കണമെന്ന വാശിയയാക്കി മാറ്റിയ ആ ജീവിതഗാഥ ഒരു മാതൃകാപാഠപുസ്തകമാണ് എന്നിങ്ങനെ രഞ്ജിത്തിനെ പുകഴ്ത്തിയ തോമസ് ഐസക്കിന് മറുപടിയുമായി സന്ദീപ് വാചസ്പതി

‘ഇത്തരമൊരു അഭിനന്ദന പോസ്റ്റ് ഇടാന്‍ ഡോ. തോമസ് ഐസക്കിനെ പോലെ യോഗ്യത ഉള്ള മറ്റാരുമില്ല. കാരണം അധ്യാപക നിയമനത്തില്‍ 4-ആം റാങ്ക് ഉണ്ടായിട്ടും കാലിക്കറ്റ് സര്‍വകലാശാല രഞ്ജിത്തിന് നിയമനം നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഇപ്പോ ഐ.ഐ.എമ്മില്‍ മികച്ച ജോലി കിട്ടുമായിരുന്നില്ല. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അധ്യാപകനായി ഒതുങ്ങി പോയേനെ. കമ്മ്യൂണിസ്റ്റുകളെക്കൊണ്ട് നാടിന് ചില ഗുണങ്ങള്‍ ഒക്കെ ഉണ്ടെന്ന് മനസിലായില്ലേ’.. ഇങ്ങനെയായിരുന്നു സന്ദീപ് വാചസ്പതിയുടെ മറുപടി പോസ്റ്റ്

 

ഇത്തരമൊരു അഭിനന്ദന പോസ്റ്റ് ഇടാൻ ഡോ. തോമസ് ഐസക്കിനെ പോലെ യോഗ്യത ഉള്ള മറ്റാരുമില്ല. കാരണം അധ്യാപക നിയമനത്തിൽ 4-ആം റാങ്ക്…

Posted by Sandeep Vachaspati on Sunday, 11 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button